കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിച്ചേക്കും. എന്നാൽ ഉച്ചവരെ കനത്ത ചൂട് തുടരും.കൊല്ലം, പാലക്കാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഈ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ചൂടിനെത്തുടർന്ന് ഇന്നലെ മുതൽ 26 വരെ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
