അമേരിക്കയിൽ വാഷിങ്ടൻ ഡിസിയിൽ ബുധനാഴ്ച വൈകിട്ട് വാഷിങ്ടനിലെ ജൂത മ്യൂസിയത്തിനു സമീപമുണ്ടായ വെടിവയ്പ്പിൽ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
അക്രമി പിടിയിലായിട്ടുണ്ടെന്നും ഇയാൾ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും പൊലീസ് അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിലൂടെ അറിയിച്ചു.
ജൂതന്മാർക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് വെടിവയ്പ്പിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡനോൻ അറിയിച്ചു. വാഷിങ്ടനിലെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫിസിനു അടുത്തായിരുന്നു വെടിവയ്പ്പ്.