web analytics

കോഴിക്കോട്ടേക്ക് എത്തുന്ന വനിതകൾക്ക് ഇനി കുറഞ്ഞ ചിലവിൽ സുരക്ഷിതമായി താമസിക്കാം; ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് നഗരത്തിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ‘ഷീ ലോഡ്ജ്’ അവതരിപ്പിച്ച് കോഴിക്കോട് കോർപ്പറേഷൻ. ഇനി കുറഞ്ഞ ബജറ്റിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഷീ ലോഡ്ജിൽ താമസിക്കാം. 100 രൂപ മുതൽ 2250 വരെയാണ് ഇവിടത്തെ റൂം നിരക്ക്. ഡോർമെറ്ററി കൂടാതെ എസി, നോൺ എസി മുറികളും ഷീ ലോഡ്ജിൽ ഒരുക്കിയിട്ടുണ്ട്.

ഒരേ സമയം 120 പേർക്ക് ഇവിടെ താമസിക്കാം. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു. 100 രൂപയ്ക്ക് ഡോർമറ്ററിയിലാണ് താമസിക്കാൻ കഴിയുക. ഭക്ഷണം കഴിക്കാൻ കാന്‍റീന്‍ സൗകര്യവുമുണ്ട്. കെയർ ടേക്കർ, റിസപ്ഷനിസ്റ്റ് തുടങ്ങിയ ജീവനക്കാർ ഇവിടെയുണ്ട്.

ഓണ്‍ലൈനായി മുറി ബുക്ക് ചെയ്യാം. ഉദ്ഘാടനം കഴിഞ്ഞപ്പോഴേക്കും മാർച്ച് 13ന് 40 പേർ ബുക്ക് ചെയ്തുകഴിഞ്ഞു. ഒന്നിച്ചോ ഒറ്റയ്ക്കോ കോഴിക്കോടെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഇവിടെ താമസിക്കാം. ഷീ ലോഡ്ജ് ഏറ്റെടുത്ത് നടത്തുന്നതും സ്ത്രീകളാണ്.

 

Read Also: ഐഷര്‍ വാഹന ഷോറൂമില്‍ വൻ തീപ്പിടിത്തം; മൂന്ന് വാഹനങ്ങള്‍ പൂർണമായും കത്തിനശിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img