web analytics

അമ്മ വേഷങ്ങളുടെ ആറരപതിറ്റാണ്ട്; സത്യന്റേയും നസീറിന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അമ്മയായി അഭിയനയിച്ചു; ഭർത്താവ് മരിച്ച ശേഷവും വലിയ ചുവന്ന പൊട്ട് തൊട്ടതിന് പിന്നിൽ ഒരു കഥയുണ്ട്

തിരുവനന്തപുരം: മലയാളികളുടെ മനസിൽ വെള്ളിത്തിരയിൽ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മ. She acted as the mother of Sathyan, Naseer, Mammootty and Mohanlal

സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ വേഷമിട്ടു. കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.

ജനിച്ചത് ആലപ്പുഴയിലെ കവിയൂരിലാണെങ്കിലും ഒൻപതു വയസ്സുവരെ കാഞ്ഞിരപ്പള്ളി പൊൻകുന്നം എന്ന സ്ഥലത്തായിരുന്നു. അഞ്ചു വയസ്സുമുതൽ സംഗീതം പഠിച്ചു തുടങ്ങി. സ്കൂൾ കാലം മുതൽ സംഗീത കച്ചേരി നടത്താറുണ്ടായിരുന്നു.

കാളിദാസ കലാകേന്ദ്രത്തിൽ നാടകം അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്  മെരിലാന്റ് പ്രൊഡക്ഷന്‌സിന്റെ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്.

ഗ്ലിസറിനോക്കെയിട്ട് കൊട്ടാരക്കര ശ്രീധരൻ നായരുടെ അടുത്ത് നിന്ന് കരയുന്ന ഒരു ഷോട്ടായിരുന്നു അത്. മണ്ഡോദരിയായിരുന്നു കഥാപാത്രം. ഇന്ത്യൻ സിനിമ കണ്ട മഹാരഥന്മാരായ സത്യന്റേയും നസീറിന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അമ്മയായി അഭിയനയിച്ചു.  

ആദ്യമായി പ്രേം നസീറിന്റെ കൂടെ അഭിനയിക്കുന്നത് കുടുംബിനിയിൽ ആണ്. നസീറിന്റെ ഏട്ടത്തി അമ്മയുടെ റോളായിരുന്നു. 22-ാം വയസ്സിലാണ് സത്യൻ മാഷിന്റെയും മധു സാറിന്റെയും അമ്മയായി തൊമ്മന്റെ മക്കളിൽ അഭിനയിച്ചത്.

കവിയൂ‌ർ പൊന്നമ്മയെ കാണുന്നവരെല്ലാം ഒരിക്കലെങ്കിലും നെറ്റിയിലെ പൊട്ടിനെക്കുറിച്ച് ചിന്തിച്ചിരിക്കും. എന്തിനാണ് ഇത്രവലിയ പൊട്ട് തൊടുന്നത് എന്ന്. എന്നാൽ പൊന്നമ്മയ്ക്ക് ഇതിനു പിന്നിൽ പറയാൻ ഒരു കഥയുണ്ട്.

 വർഷങ്ങളായി ഈ വലിയ പൊട്ട് തൊടാൻ തുടങ്ങിയിട്ട്. ഐശ്വര്യത്തിന്റെ ലക്ഷണമായാണ് പൊന്നമ്മ വലിയ പൊട്ടിനെ കാണുന്നത്. എന്നാൽ ഭർത്താവ് മരിച്ച് കഴിഞ്ഞപ്പോൾ ഇത്രയും വലിയ പൊട്ട്തൊട്ട് നടന്നാൽ ആളുകൾ എന്ത് വിചാരിക്കും എന്നാതായിരുന്നു പ്രധാന പ്രശ്നം.

പൊട്ട് ഒഴിവാക്കാൻ തീരുമാനിച്ച് നാത്തൂനോട് അഭിപ്രായപ്പെട്ടു. എന്നാൽ പൊട്ടില്ലെങ്കിൽ നിന്നെ ആര് തിരിച്ചറിയാനാണ് എന്നായിരുന്നു നാത്തൂന്റെ മറുപടി. ഇതോടെ നെറ്റിയിലെ വലിയ പൊട്ട് പൊന്നമ്മയുടെ അടയാളമായി മാറി.

മലയാളസിനിമയിലെ അമ്മയാണ് കവിയൂർ പൊന്നമ്മ. സത്യൻ മുതൽ മോഹൻലാൽ വരെ മുൻനിരതാരങ്ങളുടെ അമ്മയായി വേഷമിട്ട പൊന്നമ്മ സിനിമാപ്രവർത്തകർക്ക് യഥാർത്ഥ അമ്മയുടെ സ്നേഹം പകർന്നുനൽകിയ അഭിനേത്രി കൂടിയാണ്.

 പതിനാലാം വയസിൽ രംഗത്തെത്തി നടിയായും ഗായികയായും പതിറ്റാണ്ടുകൾ തിളങ്ങി. പത്തനംതിട്ടയിലെ കവിയൂർ ഗ്രാമത്തിൽ ജനിച്ച പൊന്നമ്മ വർഷങ്ങളായി ആലുവയിൽ പെരിയാർ തീരത്തെ ശ്രീപാദം വീട്ടിലാണ് താമസിക്കുന്നത്. 1945ൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്ത മകളായാണ് ജനനം. നാടകത്തിലാണ് കലാജീവിതം ആരംഭിച്ചത്.

പതിനാലാം വയസിൽ തോപ്പിൽ ഭാസിയുടെ മൂലധനമാണ് ആദ്യനാടകം. 1962ൽ ശ്രീരാമപട്ടാഭിഷേകം സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിച്ചത്.

1964ൽ കുടുംബിനിയിലാണ് അമ്മ വേഷം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അമ്മവേഷങ്ങളാണ് കൂടുതലും ലഭിച്ചത്. സത്യൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങളുടെ അമ്മയായി അഭിനയിച്ചു.

മോഹൻലാലിന്റെ അമ്മയായി ഇരുപതിലേറെ സിനിമകളിൽ തിളങ്ങി. സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന അമ്മവേഷങ്ങൾ തന്മയത്വത്തോടെ അവർ അവതരിപ്പിച്ചു.

തിലകന്റെ ഭാര്യാവേഷങ്ങളിലും പൊന്നമ്മ മികച്ച അഭിനയം കാഴ്ചവച്ചു. ചെങ്കോൽ, കിരീടം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചു.

വെച്ചൂർ എസ്. സുബ്രഹ്മണ്യയ്യർ, എൽ.പി.ആർ വർമ്മ എന്നിവരുടെ ശിഷ്യയായി സംഗീതം പഠിച്ചിച്ചിട്ടുണ്ട്. ഡോക്ടർ എന്ന നാടകത്തിൽ ആദ്യമായി പാടി. തീർത്ഥയാത്ര സിനിമയിലെ “അംബികേ ജഗദംബികേ… എന്ന ഭക്തിഗാനമാണ് ആദ്യത്തെ സിനിമാഗാനം. പന്ത്രണ്ടോളം ഗാനങ്ങൾ പാടിയിട്ടുണ്ട്.

സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം 1971, 1972, 1973, 1994 വർഷങ്ങളിൽ പൊന്നമ്മ നേടിയിട്ടുണ്ട്. 350 ലേറെ സിനിമകളിൽ പൊന്നമ്മ അഭിനയിച്ചു. 2023ൽ പുറത്തിറങ്ങിയ ഉപ്പൻകരയിലെ പുണ്യാളനാണ് ഒടുവിൽ അഭിനയിച്ച സിനിമ.

ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യമായി നായികയായ റോസി സിനിമയുടെ നിർമ്മാതാവ് മണിസ്വാമിയെയാണ് പൊന്നമ്മ വിവാഹം ചെയ്തത്. മകൾ ബിന്ദു ഭർത്താവിനൊപ്പം അമേരിക്കയിലാണ് താമസം.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

Related Articles

Popular Categories

spot_imgspot_img