വഖഫ് ബില്ലിൽ ഫ്രാൻസിസ് ജോർജിൻ്റെ മലക്കം മറിച്ചിൽ, ലവ് ജിഹാദ് ഉണ്ടെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം മാറ്റി പറഞ്ഞ ജോസ് കെ മാണി… ഷോൺ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ

കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്.മുനമ്പത്തു വഖഫ് ബില്ലിനെ അനുകൂലിച്ച ഫ്രാൻസിസ് ജോർജ് മലക്കം മറിഞ്ഞതും
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി മണിക്കൂറുകൾക്കകം തിരുത്തി പറഞ്ഞതും വിമർശിച്ചാണ് ഷോൺ ഫെയ്സ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

ഷോൺ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണം ……..
നല്ല ഒന്നാംതരം കോട്ടയം അച്ചായനായിരുന്ന സാക്ഷാൽ പി ടി ചാക്കൊയുടെ ആകസ്മികമായ ഹൃദയം തകർന്നുള്ള മരണം കോൺഗ്രസ്‌ അദ്ദേഹത്തോട് ചെയ്ത അനീതിയിൽ മനം നൊന്തായിരുന്നു.
ആ വേദന കർഷകരിലും ക്രൈസ്തവരിലും കത്തിപടർന്നു തുടങ്ങിയതോടെ
കെ എം ജോർജ് സാറിന്റെയും ബാലകൃഷ്ണപിള്ള സാറിന്റെയും നേതൃത്വത്തിൽ പി ടി അനുകൂലികൾ കോട്ടയത്ത്‌ മന്നത്തപ്പന്റെ അനുഗ്രഹത്തോടെ തുടക്കം കുറിച്ച പാർട്ടിയാണ് കേരള കോൺഗ്രസ്‌.
ഒരു കാലത്ത് ഒറ്റയ്ക്ക് മത്സരിച്ചു 25 എം എൽ എ മാർ ജയിപ്പിച്ച പ്രസ്ഥാനം.

ഇന്നത്തെ അവസ്ഥയോ?

പിളർന്നും ലയിച്ചും വീണ്ടും പിളർന്നും പത്തോളം കേരള കോൺഗ്രസുകൾ.
സ്ഥാപിത ലക്ഷ്യത്തിൽ നിന്നൊക്കെ ഏറെ വ്യതിചലിച്ചു ആരുടെയൊക്കെയോ റാൻ മൂളികളും അടിമകളുമായി വിവിധ മുന്നണികളിൽ.

പി ടി ചാക്കോ
മാത്തച്ഛൻ കുരുവിനാകുന്നേൽ
കുളത്തുങ്കൽ പോത്തൻ
വയലാ ഇടിക്കുള
കെ എം ജോർജ്
ബാലകൃഷ്ണപിള്ള
കെ എം മാണി
ടി എം ജേക്കബ്
ടി എസ് ജോൺ
ഇ ജോൺ ജേക്കബ്
പി ജെ ജോസഫ്
പി സി ജോർജ്

തലയെടുപ്പുള്ള എണ്ണം പറഞ്ഞ നേതാക്കൾ സുലഭമായിട്ടുണ്ടായിരുന്ന പാർട്ടി.

മുന്നണി രാഷ്ട്രീയത്തിന്റെ ചാപല്യങ്ങളിപ്പെട്ടു കെ എം ജോർജ്, കെ എം മാണിയിൽ തുടങ്ങി പി ജെയും എന്റെ പിതാവ് പി സി ജോർജ് വരെയുള്ള നേതാക്കൾ പിളർപ്പുകളും ലയനങ്ങളും പലതും നടത്തിയെങ്കിലും കർഷകരെയും ക്രൈസ്തവരെയും ബാധിക്കുന്ന വിഷയങ്ങളിൽ ഏത് മുന്നണിയാണെങ്കിലും തന്റേടത്തോടെ ഇടപെടുമായിരുന്നു.
നട്ടെല്ല് പണയം വെയ്ക്കാതെ ഒരുത്തനെയും അനുമതിക്കു കാത്തു നിൽക്കാതെ പ്രതികരിക്കാൻ അവർക്കു സാധിച്ചിരുന്നു.

എന്നാൽ ഇന്ന് അങ്ങനെ ആണോ?
പ്രതികരിച്ചാലും ആരും ഗൗനിക്കാത്ത വിധം ദുർബലമായി തീർന്നിരിക്കുന്നു.
ലവ് ജിഹാദിനെതിരെ പറഞ്ഞാലും വഖഫിനെതിരെ പറഞ്ഞാലും ഒരു ദിവസത്തിൽ തിരുത്തി പറയാൻ ഇളം തലമുറ നേതാക്കൾ നിർബന്ധിധരാവുന്നു.
ഇന്നലെ മുനമ്പത്തു വഖഫ് ബില്ലിനെ അനുകൂലിച്ച ഫ്രാൻസിസ് ജോർജ് ഇന്ന് മുവാറ്റുപുഴയിൽ മലക്കം മറിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി മണിക്കൂറുകൾക്കകം തിരുത്തി പറഞ്ഞു.

ഇതിങ്ങനെ തുടർന്നാൽ ഒരു കാലത്ത് സമുദായവും കർഷകരും കർഷക തൊഴിലാളികളും പിന്തുണച്ചിരുന്ന കേരള കോൺഗ്രസുകാർ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവും.

മുന്നണികളുടെ അപ്പ കഷ്ണം കിട്ടാൻ പ്രീണനം രാഷ്ട്രീയത്തിന് പാദ സേവ ചെയ്യേണ്ടവരല്ല കേരള കോൺഗ്രസുകാർ.

കാട്ടാനയോടും പാമ്പിനോടും പടവെട്ടി മണ്ണിൽ പൊന്നു വിളയിച്ച കാരണവന്മാരുടെ പാരമ്പര്യം പേറുന്നവരും തലയെടുപ്പുള്ള നേതാക്കളാൽ പടുത്തുയർത്തപ്പെട്ട പ്രസ്ഥാനവുമാണ് കേരള കോൺഗ്രസ്‌.

സമുദായത്തിനും കർഷകർക്കും വേണ്ടി എന്തെങ്കിലും പറയാൻ നിങ്ങള്ക്ക് പാണക്കാട് തങ്ങളുടെയോ സുഡാപ്പികളുടെ അനുമതി വേണം എന്ന അവസ്ഥ മാറണം എങ്കിൽ നിങ്ങൾ മുന്നണികളുടെ അടിമ ചങ്ങല പൊട്ടിച്ചെറിഞ്ഞു ഭാരതിയ ജനത പാർട്ടിയോട് ചേർന്ന് നിൽക്കണം.കേരള കോൺഗ്രസിന്റെയും കേരള കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരുടെയും ആവശ്യങ്ങളോട് ചേർന്ന് നില്കുവാൻ ഇന്ന് കേരളത്തിൽ ബി ജെ പ്പിക്കു മാത്രമേ കഴിയുകയുള്ളു.
അഡ്വ ഷോൺ ജോർജ്

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

ഫ്രാൻസിസ് ഇട്ടിക്കോരയായി മമ്മൂട്ടി എത്തുമോ? വെള്ളിത്തിരയിൽ വരുമെന്ന് ഉറപ്പില്ല, വന്നാൽ ഉറപ്പാണ്

ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ സിനിമ ആവുകയാണെങ്കിൽ മറ്റാരുമല്ല, മമ്മൂട്ടിതന്നെ ആയിരിക്കും...

സൗദിയിൽ നിന്നും സുഹൃത്തിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയതാണ്…പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ...

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

Related Articles

Popular Categories

spot_imgspot_img