web analytics

കാര്യം കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസിലൊക്കെയാണ്;  പറഞ്ഞിട്ടെന്തു കാര്യം, വീണത് സൈബർ തട്ടിപ്പ് സംഘങ്ങൾ വിരിച്ച വലയിൽ; ശാസ്തമംഗലം എസ്.അജിത് കുമാറിന് നഷ്ടമായത് 77 ലക്ഷം


കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസലും തിരുവനന്തപുരത്തെ മുതിർന്ന അഭിഭാഷകനുമായ ശാസ്തമംഗലം എസ്.അജിത് കുമാറിനെ വരെ വീഴ്ത്തി സൈബർ തട്ടിപ്പ് സംഘങ്ങൾ. Shastamangalam S Ajith Kumar has been brought down by cyber fraud gangs

ഇക്കഴിഞ്ഞ ജൂൺ 21 മുതലുള്ള ഒറ്റ മാസം കൊണ്ട് തട്ടിയെടുത്തത് 77 ലക്ഷം രൂപ. ജൂലൈ 27 വരെയായി പല ഘട്ടങ്ങളിലായി അക്കൗണ്ടിലേക്ക് നൽകിയ തുകയുടെ വിശദമായ കണക്ക് സഹിതമാണ് തിരുവനന്തപുരം സിറ്റി പോലീസിന് അജിത് കുമാർ പരാതി നൽകിയിരിക്കുന്നത്.

ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് വൻതുക സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാട്സാപ്പിൽ ഒരുസംഘം ബന്ധപ്പെടുന്നു. ഷെയർഖാൻ ക്ലബ് 88 എന്ന ഗ്രൂപ്പിൽ അജിത് കുമാറിനെ ചേർക്കുന്നു. 

അടുത്തതായി ബ്ലോക്ക് ടൈഗേഴ്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതും ചെയ്തു കഴിഞ്ഞപ്പോൾ മറ്റൊരാൾ ബന്ധപ്പെട്ട് രണ്ട് അക്കൗണ്ടുകളിലേക്കായി അഞ്ചുലക്ഷം രൂപ വീതം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു; അതങ്ങനെ ചെയ്യുന്നു. ഇതിൻ്റെ ഫലമായി തുക ഇരട്ടിക്കുന്നതായി വ്യാജമായി സ്ക്രീൻഷോട് ഉണ്ടാക്കി കാണിച്ചു. ഇതോടെയാണ് വിശ്വാസം വന്ന് കൂടുതൽ തുകകൾ നൽകുന്നത്.

ഈമാസം 27 വരെ പല തവണയായി തുക ബാങ്ക് അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തുകൊണ്ടേയിരുന്നു. തുക ഒരുകോടിക്ക് അടുത്തെത്തിയപ്പോൾ പിന്നെ പ്രതികൾ ബന്ധം വിട്ടു. അപ്പോഴേക്കും വാട്സാപ്പ് ഗ്രൂപ്പും അപ്രത്യക്ഷമായി. 

കബളിപ്പിക്കപ്പെട്ടുവെന്ന് ഈ ഘട്ടത്തിൽ തോന്നിയപ്പോഴാണ് പോലീസിനെ സമീപിച്ചത്. സൈബർ ഡിവിഷൻ്റെ സഹകരണത്തോടെ തിരുവനന്തപുരം സിറ്റി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഒരുമാസം പഴക്കമുള്ള സാമ്പത്തിക ഇടപാട് ആയതിനാൽ തുക എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ കഴിയില്ല. അല്ലെങ്കിൽ പിന്നെ പ്രതികളെ കണ്ടെത്തി അവരിൽ നിന്ന് ഈടാക്കാനുള്ള വഴികൾ നോക്കണം. 

ഇടപാട് നടത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസിൽ അറിയിച്ചാൽ തുക തിരിച്ചുപിടിക്കാൻ സംവിധാനമുണ്ട്. ഇവിടെ അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

സങ്കീർണമായ സൈബർ സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതികളിൽ ചിലരെ അജിത് കുമാർ ജാമ്യത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അവരിൽ ആരുടെയെങ്കിലും ബന്ധത്തിലാണോ തട്ടിപ്പുസംഘം അഭിഭാഷകനെ ലക്ഷ്യമിട്ടതെന്ന സംശയവുമുണ്ട്. 

പരോക്ഷമായെങ്കിലും ഇങ്ങനെ സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് കരുതുന്നത്. ഈ നിലയ്ക്കും വിവരം ശേഖരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img