web analytics

ഉപരാഷ്ട്രപതി ആകുമോ? അയ്യോയെന്ന് തരൂർ

ഉപരാഷ്ട്രപതി ആകുമോ? അയ്യോയെന്ന് തരൂർ

തിരുവനന്തപുരം: ഉപരാഷ്ട്രപതിയാകാൻ സാദ്ധ്യതയുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ‘അയ്യോ…”എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി ശശി തരൂർ. അതേസമയം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ആ ട്രെയിൻ സ്റ്റേഷൻ വിട്ടുപോയെന്നായിരുന്നു പ്രതികരണം.

പി.കേശവദേവ് സാഹിത്യപുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള സംവാദ പരിപാടിയിലായിരുന്നു തരൂരിന്റെ മറുപടി. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇനി ഒരു ഏഷ്യാക്കാരന് ഊഴം വരുന്നതുതന്നെ 2046ലാണ്. അതുകൊണ്ട് അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും തരൂർ വ്യക്തമാക്കി.

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്. ജഗ്ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിന്റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാ​ഗമായാണ് രാജി എന്ന നിലപാടാണ് ഒരുവിഭാ​ഗം രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

പ്രതിപക്ഷ സഖ്യത്തെയും കോൺ​ഗ്രസിനെയും കൂടുതൽ ദുർബലപ്പെടുത്താനുള്ള സർജിക്കൽ സ്ട്രൈക്കാകാം ധൻകറിന്റെ രാജി എന്ന സാധ്യതയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽചൂണ്ടുന്നത്. കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് ശശി തരൂരിനെ അടുത്ത ഉപരാഷ്ട്രപതിയായി കേന്ദ്രസർക്കാർ നിർദ്ദേശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കഴിഞ്ഞ കുറേകാലമായി കോൺ​ഗ്രസ് നേതൃത്വവുമായി പ്രകടമായ അകൽച്ചയിലാണ് മുതിർന്ന നേതാവ് ശശി തരൂർ. കുറച്ചു നാളുകളായി കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്താനും അദ്ദേഹം മടികാണിക്കാറില്ല. ശശി തരൂർ തങ്ങൾക്കൊപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. മോദിയുടെ ചാരനാണ് തരൂർ എന്ന ​ഗുരുതരമായ ആരോപണവും കോൺ​ഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു.

ശശി തരൂരിന് പുറമേ മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് മുൻതൂക്കമുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. തരൂരിന് കേന്ദ്രസർക്കാർ ഒരു ഉയർന്ന പദവി നൽകുമെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഇതിനിടെ ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെ തരൂർ ഉപരാഷ്ട്രപതിയായേക്കും എന്ന തരത്തിലുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.

ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരും രാജ്യസഭാ അധ്യക്ഷൻ കൂടിയായ ജ​ഗ്ദീപ് ധൻകറുമായി തർക്കമുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇതാണ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ, ബിജെപിയുടെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാ​ഗമാണ് രാജിയെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ശശി തരൂരിനെ കോൺ​ഗ്രസിൽ നിന്നും പൂർണമായും അകറ്റുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിൽ പോലും സുപരിചിതനായ തരൂരിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായി ​ഗുണം ചെയ്യുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്”

English Summary :

When asked by reporters about the possibility of becoming Vice President, Shashi Tharoor replied with a light-hearted “Ayyo” and walked away, avoiding a direct answer

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

Related Articles

Popular Categories

spot_imgspot_img