കോട്ടയത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. 20 വർഷം കഠിനതടവും 10,000 രൂപ പിഴയും നൽകിയാണ് കൂരോപ്പട കോത്തലഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ റ്റി.പി. ഷിജു (48) വിനെ ശിക്ഷിച്ചത്. കോട്ടയം അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
2023ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അന്നത്തെ പാമ്പാടി എസ്.എച്ച്.ഒ ഡി. സുവർണകുമാർ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ. എബ്രഹാം ഹാജരായി.
English summary : Sexual abuse of a minor boy; 20 years rigorous imprisonment and a fine of Rs 10,000 for a middle-aged person