ചെന്നൈ: ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വയുകാരൻ ഉൾപ്പെടെ 7 പേർ മരിച്ചു. ഇന്നലെരാത്രി ഒമ്പതരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തസമയത്ത് ജീവനക്കാർ ഉൾപ്പെടെ നൂറോളം പേർ പുറത്തിറങ്ങാനാകാതെ ആശുപത്രിയിൽ കുടുങ്ങിയിരുന്നു.
ആശുപത്രിയുടെ ലിഫ്റ്റിൽ ഉൾപ്പെടെ രോഗികൾ കുടുങ്ങി. പൊലീസും അഗ്‌നിശമന സേനയും ചേർന്നാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ദിണ്ടിഗലിലെ ഓർത്തോപീഡിക് ആശുപത്രിയിലാണ് തീപ്പിടിത്തം ഉണ്ടായത്. 20 ലേറെ പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എന്നാൽതീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 50 ലധികം ആംബുലൻസുകൾ ആശുപത്രിയിൽ വ്യന്യസിച്ചു. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിൽ റിസപ്ഷൻ ഭാഗത്ത് നിന്നാണ് തീ പടർന്നു പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇതു സംബന്ധിച്ച വിശദമായ പരിശോധനകൾ നടന്നുവരികയാണ്. താഴത്തെ നിലയിൽ നിന്നും വളരെ വേഗം തീ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. കനത്ത പുകയിൽ പലർക്കും ശ്വാസംമുട്ടലും മറ്റും ഉണ്ടായി. ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ മാത്രം 30 ലധികം പേരെ പരുക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ട്