web analytics

ജീവനൊടുക്കിയ പെൺകുട്ടിയെ ആൺ കുട്ടിയാക്കി പോലീസ് എഫ്.ഐ.ആർ; ഗുരുതര പിഴവ്

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആറിൽ ഗുരുതര പിഴവ്.

മരിച്ചത് ആൺകുട്ടിയാണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ സാങ്കേതിക പ്രശ്നമാണെന്നും നാളെ തന്നെ പരിഹരിക്കുമെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു.

എഫ്ഐആറിൽ ഗുരുതര പിഴവ് വരുത്തിയത് കേസ് ദുർബലപ്പെടുത്താനെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു.

ആരോപണ വിധേയരെ സംരക്ഷിക്കാനാണ് തെറ്റുവരുത്തിയതെന്നും ആരോപണം ഉണ്ട്. കോടതി മുഖേന പിഴവ് തിരുത്തുമെന്ന് നാട്ടുകൽ സിഐ എ.ഹബീബുല്ല അറിയിച്ചു.

മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ആശിര്‍നന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമനിക് കോൺവെന്‍റ് സ്കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചിരുന്നു.

English Summary :

Serious error found in the FIR related to the suicide of a 9th-grade student in Sreekrishnapuram.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img