പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയും. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023 ജൂണിലാണ് സംഭവം.
പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തിരുന്നു.
ഇത് സഹോദരൻ പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്.
സംഭവത്തില്‍ പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും കോടതി വിധിച്ചു. 90 ,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.