15 ഓളം വാറ്റുകേന്ദ്രങ്ങൾ; വീടുകൾ കേന്ദ്രീകരിച്ച് മിനി ബാറുകൾ: പോലീസ് പോലും എത്താൻ ഭയക്കുന്ന ഇടുക്കിയിലെ ഗ്രാമം….!

ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള പ്രധാനപ്പെട്ട കാർഷിക ഗ്രാമങ്ങളാണ് മേലേചിന്നാറും, ബഥേലും. ഏലവും , കാപ്പിയും , കുരുമുളകും വിളഞ്ഞിരുന്ന ഗ്രാമങ്ങൾ ഇന്ന് അറിയപ്പെടുന്നത് വ്യാജ മദ്യ വിൽപ്പനയുടെ പേരിലാണ്. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിൽ കഴിഞ്ഞ നാലു വർഷമായി ചുവടുറപ്പിച്ചത് 15 ൽ അധികം വ്യാജമദ്യ വിൽപ്പനക്കാരാണ്.

വിവിധ പാർട്ടി നേതാക്കളുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന വ്യാജ മദ്യ വിൽപ്പന കേന്ദ്രങ്ങളിൽ പോലീസോ എക്‌സൈസൊ റെയ്ഡിന് എത്താറില്ല. എത്തിയാൽ ഉദ്യോഗസ്ഥർക്ക് ഭീഷണിയും സ്ഥാനചലനവും ഉണ്ടാകും.

പോലീസിനെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരേയും വിരട്ടി വീട് കേന്ദ്രീകരിച്ച് വിദേശ മദ്യം വിൽക്കുന്നവരും പ്രദേശത്ത് ഉയർന്നുവന്നിട്ടുണ്ട്. മിനി ബാറുകളാണ് പ്രദേശത്ത് സജ്ജീകരിച്ചിരിക്കുന്നത്. 100 രൂപ മുതൽ മദ്യം ലഭിയ്ക്കും. ടച്ചിങ്ങ്‌സും ഭക്ഷണവും ആവശ്യമെങ്കിൽ അതും ലഭിയ്ക്കും.

ബാറിന് സമാനമായി ചെറിയ തുകയ്ക്ക് വരെ മദ്യം ചില്ലറ വിൽപ്പന നടത്തിയിട്ടും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ ഭയക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുമ്പ് വാറ്റ് ചാരായവുമായി യുവാക്കളെ പ്രദേശത്തു നിന്നും പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

വ്യാജവാറ്റ് , വിദേശമദ്യ വിൽപ്പന സംഘങ്ങൾ പിടിമുറുക്കിയതോടെ പല കുടുംബങ്ങളിലും അശാന്തിയാണ്. എന്നാൽ വിൽപ്പനക്കാരുടെ ഗുണ്ടകളേയും രാഷ്ട്രീയ സ്വാധീനവും ഭയന്ന് പരാതി പ്രദേശവാസികൾ പരാതി നൽകാറില്ല.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img