web analytics

പൊലീസിനെ അധിക്ഷേപിച്ച പോലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിനെ അധിക്ഷേപിച്ച പോലീസുകാരനെ പിരിച്ചുവിട്ടു

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ പൊലീസിനെ അധിക്ഷേപിച്ചതിനെ തുടർന്ന് അച്ചടക്കനടപടിയിൽ സസ്‌പെൻഷനിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 

ജോലിയിൽ തുടരാൻ അനുവദിച്ചാൽ പൊലീസിന്റെ മനോവീര്യത്തിനും പൊതുജനങ്ങളിലുളള പ്രതിച്ഛായയ്ക്കും ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ആറന്മുള പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുമ്പോൾ, കഴിഞ്ഞ വർഷം മേയ് മുതൽ ഉമേഷ് സസ്‌പെൻഷനിലായിരുന്നു.

 സസ്‌പെൻഷനിലായ ശേഷവും സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെതിരായ വിമർശനങ്ങളും പരിഹാസങ്ങളും തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

കാരണം കാണിക്കൽ നോട്ടീസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും, സേനയെ അപമാനിക്കുന്ന രീതിയിൽ മറുപടി നൽകിയതുമാണ് പിരിച്ചുവിടലിന് കാരണമായതെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അച്ചടക്കം പാലിക്കാത്തത്, മേലുദ്യോഗസ്ഥരെയും സർക്കാരിനെയും അവഹേളിക്കുന്ന പ്രതികരണങ്ങൾ നടത്തിയത്, മൊഴി ശേഖരണത്തിന് ഹാജരാകാതിരുന്നത്, പ്രതികളെ ന്യായീകരിക്കുന്ന സമീപനം സ്വീകരിച്ചത് തുടങ്ങിയ ഗുരുതര വീഴ്ചകളും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഉമേഷ് 2003ലാണ് സർവീസിൽ പ്രവേശിച്ചത്. 2017 മുതൽ 2022 വരെ കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ഠിക്കുമ്പോൾ 11 തവണ അച്ചടക്കനടപടി നേരിട്ടിട്ടുണ്ടെന്നും, സർവീസ് രേഖകൾ പരിശോധിക്കുമ്പോൾ ജോലിയിൽ തുടരാൻ അയോഗ്യനാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

തീരുമാനത്തിനെതിരെ ഡി.ഐ.ജിക്ക് അപ്പീൽ നൽകുമെന്നും, അത് തള്ളിയാൽ കോടതിയെ സമീപിക്കുമെന്നും ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു.

English Summary

A senior civil police officer, U. Umesh Vallikkunnu, who was under suspension for making derogatory remarks against the police on social media, has been dismissed from service in Pathanamthitta. Authorities stated that allowing him to continue would damage the morale and image of the police force. Despite suspension, he allegedly continued posting offensive content online. His past service record also showed multiple disciplinary actions. Umesh has announced plans to appeal the decision.

senior-civil-police-officer-dismissed-for-social-media-posts

Police, Suspension, Dismissal, Social Media, Disciplinary Action, Pathanamthitta, Kerala Police

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

Related Articles

Popular Categories

spot_imgspot_img