web analytics

സംഗതി കളറാണ്, പക്ഷെ കരള് പോകും; 7 മാസത്തിനിടെ 3809 പരിശോധനകൾ ; പിഴ ഈടാക്കിയത് കാൽ കോടി; എന്നിട്ടും തുടരുന്ന നിയമ ലംഘനം

കോഴിക്കോട്: നിറം ചേര്‍ത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയില്‍ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വര്‍ഷം ( ജനുവരി – ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയത് 24,68,500 രൂപ പിഴ.Selling biryani, kokhmanthi, chicken fry, chili chicken and beef fry with added color.

3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരില്‍ നടപടിയെടുത്തു. നിറം ചേര്‍ത്തതിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിട്ടുള്ളത്.

ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാന്‍ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസര്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് പിഴയീടാക്കിയിട്ടുള്ളത്.

ബിരിയാണി, കുഴിമന്തി, ചിക്കന്‍ ഫ്രൈ, ചില്ലിചിക്കന്‍, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേര്‍ത്ത് വില്‍പ്പന നടത്തുന്നുണ്ട്. ടാര്‍ട്രസിന്‍ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്.

കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്പന്നങ്ങളില്‍ അനുവദനീയമായ അളവില്‍ നിറം ചേര്‍ക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്.

( പരിശോധന, നടപടി, സാംപിള്‍ , പിഴ)

ജനുവരി – 483, 149, 583, 6,25,500

ഫെബ്രുവരി – 498, 105, 561, 4,15,000

മാര്‍ച്ച് – 828, 40, 534, 1,77,000

ഏപ്രില്‍ – 483, 37, 491, 1,57,500

മേയ് – 536, 106, 496, 4,84,500

ജൂണ്‍ – 436, 77 , 468, 3,49,000

ജൂലായ് – 545, 66, 428, 2,60,000

ആകെ – 3809, 580, 3601, 24,68,500

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img