web analytics

വിദ്യാർത്ഥികളിൽ സ്വയം വിലയിരുത്തൽ; പ്രോഗ്രസ് കാർഡിൽ ഇനി കുട്ടികൾക്ക് തന്നെ ഒപ്പിടാം

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ നിലവാരം വിലയിരുത്തുന്നതിനായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി എൻസിഇആർടി. വാർഷികപരീക്ഷാ ഫലങ്ങളും അദ്ധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയാറാക്കുന്നതായിരുന്നു പരമ്പരാഗത രീതി. എന്നാൽ ഇതിന് പകരം പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് എൻസിഇആർടിയുടെ തീരുമാനം

 

എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള പഠനനിലവാര നിശ്ചയസംവിധാനമായ പരാഖാണ് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിച്ചത്.
വിദ്യാർത്ഥികളിൽ സ്വയം വിലയിരുത്തൽ എന്ന ലക്ഷ്യം വച്ചുകൊണ്ട് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിക്കാൻ എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും.
മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കാൻ സ്കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശപ്രകാരമാണ് നടപടി.

ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ടു ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് (മൂന്നുമുതൽ അഞ്ചുവരെ), മിഡിൽ സ്റ്റേജ് (ആറുമുതൽ എട്ടുവരെ) എന്നിവയ്ക്കായാണ് ആദ്യഘട്ടത്തിൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) വികസിപ്പിച്ചിരിക്കുന്നത്. ഉയർന്നക്ലാസുകളിലേക്ക് അടുത്ത ഘട്ടത്തിൽ റിപ്പോർട്ട് കാർഡ് തയ്യാറാക്കുമെന്നും പരാഖ് മേധാവിയും സി.ഇ.ഒ.യുമായ ഇന്ദ്രാണി ഭാദുരി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഈ റിപ്പോർട്ട്‌ കാർഡ് അതേപടിയോ പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ച് ഭേദഗതിചെയ്തോ നടപ്പാക്കാം. സമഗ്രകാർഡുകൾ ഡിജിറ്റൽകാർഡാക്കി മാറ്റുമെന്നും ഇന്ദ്രാണി അറിയിച്ചു.

മിഡിൽസ്റ്റേജിനായുള്ള പ്രോഗ്രസ് കാർഡിൽ വിദ്യാർഥിക്ക് ഒരുവർഷത്തേക്കുള്ള തന്റെ മെച്ചപ്പെടുത്തേണ്ട മേഖലകൾ, വികസിപ്പിക്കേണ്ട കഴിവുകൾ, ശീലങ്ങൾ എന്നിവ രേഖപ്പെടുത്താം. മാതാപിതാക്കളെ കുട്ടിയുടെ പഠനപ്രക്രിയയുടെ അവിഭാജ്യഘടകമാക്കുന്നതിലൂടെ സമഗ്രകാർഡ് വീടിനെയും സ്കൂളിനെയും ബന്ധിപ്പിക്കും. ഗൃഹപാഠംചെയ്യാനുള്ള കഴിവ്, ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളുടെ പിന്തുടരൽ, വീട്ടിലെ പാഠ്യേതരപ്രവർത്തനങ്ങൾ, സ്‌ക്രീൻ സമയം തുടങ്ങിയവ സംബന്ധിച്ച് രക്ഷിതാക്കൾക്ക് കാർഡിൽ പൂരിപ്പിച്ചുനൽകാം.

അക്കാദമിക് പഠനത്തിനപ്പുറം, വിദ്യാർഥികളുടെ സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ, പ്രശ്നപരിഹാരം, വൈകാരികഘടകങ്ങൾ, സർഗാത്മക കഴിവുകൾ എന്നിവ പുതിയ പ്രോഗ്രസ് കാർഡ് സംവിധാനത്തിൽ വിലയിരുത്തപ്പെടും. വിദ്യാർഥികൾക്ക് സ്വയംവിലയിരുത്തലിന് പുതിയ കാർഡിലുള്ള സംവിധാനം ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ഒന്നാംക്ലാസ് വിദ്യാർഥിയോട് ഒരു വൃത്തംവരയ്ക്കാൻ ആവശ്യപ്പെടുന്നു. എനിക്ക് സ്വയംചെയ്യാൻ കഴിഞ്ഞു, സുഹൃത്തുക്കളുടെ സഹായംതേടി, അധ്യാപകരുടെ നിർദേശം പാലിച്ചു എന്നീ മൂന്നുപ്രസ്താവനകൾ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രസ്താവനകൾക്ക് വിദ്യാർഥി ‘ഉണ്ട്, ഇല്ല, ഉറപ്പില്ല’ എന്നീ മറുപടികളിലൊന്ന് നൽകി സ്വയംമാർക്കിടാം. ഓരോ കുട്ടിക്കും സ്വന്തംപ്രകടനം മാത്രമല്ല, സഹപാഠികളെയും വിലയിരുത്താൻ കഴിയും. ഇതിലൂടെ വിദ്യാർഥികളുടെ സ്വയം അവബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാനാകും.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

Related Articles

Popular Categories

spot_imgspot_img