ദില്ലി : 2023 ഏപ്രിൽമാസം അതീവ രഹസ്യമായി പാശ്ചാത്യ രാജ്യങ്ങളിലെ എംബസികൾക്ക് ഇന്ത്യൻ സർക്കാർ മെമ്മോറാണ്ടം നൽകിയെന്നാണ് ദി ഇന്റർസെപ്റ്റ് എന്ന അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദി ഇന്റർസെപ്റ്റിന്റെ വെബ്സൈറ്റിൽ പ്രധാന വാർത്തയായി നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം പാശ്ചാത്യ രാജ്യങ്ങളിലെ സിഖ് പ്രവാസി സംഘടനകൾക്കെതിരെ അടിച്ചമർത്തൽ പദ്ധതി ഇന്ത്യൻ സർക്കാർ ആരംഭിച്ചിരിക്കുന്നു. ഈ മെമ്മോറാണ്ടത്തിന്റെ പകർപ്പ് ലഭിച്ചുവെന്ന് മാധ്യമം അവകാശപ്പെടുന്നു. സിഖ് വിഘടനവാദികളായ കനേഡിയൻ പൗരൻ ഹർദീപ് സിംഗ് നിജ്ജാർ ഉൾപ്പെടെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലുള്ള നിരവധി സിഖ് വിമതരുടെ പേരടങ്ങിയ പട്ടിക മെമ്മോറാണ്ടത്തിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
സംശയിക്കുന്നവർക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംബസികളോട് ആവിശ്യപ്പെടുന്നു.മെമ്മോയിൽ പേരുള്ള സിഖ് വിഘടനവാദി നേതാവ് നിജ്ജാർ ജൂണിൽ കൊല്ലപ്പെട്ടു.
സിഖ് വിമത സംഘടനകളുടെ പ്രവർത്തനം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിശ്ചായയെക്കുറിച്ച് മെമ്മോയിൽ പരാമർശനം ഉണ്ടെന്ന് ദി ഇന്റർസെപ്‍റ്റ് അവകാശപ്പെടുന്നു.സിഖ് ഫോർ ജസ്റ്റിസ്, ബബ്ബർ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഓഫ് അമേരിക്ക, സിഖ് കോർഡിനേഷൻ കമ്മിറ്റി ഈസ്റ്റ് കോസ്റ്റ്, വേൾഡ് സിഖ് പാർലമെന്റ്, ശിരോമണി അകാലിദൾ അമൃത്സർ അമേരിക്ക എന്നീ ഗ്രൂപ്പുകളെ പ്രതിരോധിക്കാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിക്കണമെന്നും മെമ്മോയിൽ ആവിശ്യപ്പെടുന്നു.അത് സമയം അമേരിക്കൻ മാധ്യമത്തിന്റെ വാർത്ത വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യക്കെതിരെ പടച്ചുണ്ടാക്കുന്ന വ്യാജവാർത്തകളിലൊന്നാണ് അമേരിക്കൻ മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂർണമായും വ്യാജവിവരങ്ങളിൽ അധിഷ്ഠിതമായ വാർത്ത തള്ളികളയണം. ഒരു മെമ്മോയും നൽകിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യക്കെതിരെ വാർത്ത ഏഴുതി ലേഖകൻമാരുടെ പാക്കിസ്ഥാൻ ബന്ധം വ്യക്തമാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
Read Also : 11.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ