ഇടുക്കിയിലെ ജലാശയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരെയും കൊതിപ്പിക്കുന്നതാണ്. എന്നാൽ അവധി ദിനങ്ങളിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ പിന്നീട് ഇടുക്കിയിലേക്ക് തിരിഞ്ഞുനോക്കില്ല. Seaplane from Kochi to Mattupetti reservoir
മലമ്പ്രദേശങ്ങളിലെ വീതികുറഞ്ഞ റോഡുകളിൽ സഞ്ചാരികളെ വലയ്ക്കുന്ന ഗതാഗതക്കുരുക്കാണ് സീസൺ സമയങ്ങളിൽ ഉണ്ടാകുക. എന്നാൽ ഇതിനൊരു പരിഹാരമാകുകയാണ്.
കൊച്ചിയിൽ നിന്നും മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് അടുത്ത ദിവസം സീപ്ലെയിൻ എത്തുന്നമെന്ന വാർത്തകളാണ് സഞ്ചാരികളെ ത്രസിപ്പിച്ച് എത്തിയിരിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ് ജെറ്റും ചേർന്നാണ് സീപ്ലെയിൻ സർവീസ് കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് സർവീസ് നടത്തുക.
അന്താരാഷ്ട്ര സഞ്ചാരികൾക്ക് കുറഞ്ഞ സമയംകൊണ്ട് ഇടുക്കിയിലെത്താൻ സീപ്ലെയിൻ സർവീസ് സഹായകമാകും. സർവീസ് വിജയകരമായാൽ ഭാവിയിൽ ഇടുക്കിയിലെ കൂടുതൽ ജലാശയങ്ങളിൽ സീപ്ലെയിൻ പറന്നിറങ്ങും.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർ ഡ്രോമുകളിൽ നിന്നാണ് സഞ്ചാരികൾ പ്ലെയിനിൽ കയറുക.