web analytics

ഒന്നു മുതൽ 12 വരെ; ഇന്ന് സ്കൂളുകളിലെത്തുന്നത് 40 ലക്ഷം കുട്ടികൾ

തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തിന് ഇന്ന് തുടക്കമാകും. പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ വിദ്യാർത്ഥികൾ ഒരുങ്ങിക്കഴിഞ്ഞു.

കാലവർഷത്തിന്റെ അകമ്പടിയോടെയാണ് ഇക്കുറി സ്കൂൾതുറപ്പ്. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും.

കൊട്ടാരക്കര താമരക്കുടി എസ്‌.വി.വി സ്‌കൂൾ വിദ്യാർത്ഥിനി ഭ‌ദ്ര ഹരി രചിച്ചതാണ് ഇത്തവണത്തെ പ്രവേശനോത്സവ ഗാനം.

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥിനിയാണ് ഭദ്ര ഹരി.

ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകളിലായി 40 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. മൂന്നു ലക്ഷം കുട്ടികൾ ഒന്നാം ക്ളാസിലെത്തും.

കഴിഞ്ഞവർഷം 2,98,848 കുട്ടികളാണ് ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത്. സ്കൂൾ അദ്ധ്യയന സമയത്തെയും ദിവസങ്ങളുടെ എണ്ണത്തിലെയും മാറ്റമാണ് ഈ വർഷത്തെ മറ്റൊരു സവിശേഷത എന്നു പറയുന്നത്.

ഇക്കാര്യത്തിൽ പത്താം തീയതിയോടെയേ അന്തിമ തീരുമാനമാകൂ. പ്ലസ് വൺ ക്സാസുകൾ 18 മുതലാണ് തുടങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img