രാജ്യത്തെ നമ്പർ വൺ മാട്രിമോണി ആപ്പെന്ന് അവകാശപ്പെടുന്ന ഭാരത് മാട്രിമോണി നടത്തുന്ന തട്ടിപ്പുകൾ പുറത്ത്. സോഷ്യൽ മീഡിയൽ താൻ ഇട്ട ഫോട്ടോയടക്കം എടുത്ത് വ്യാജപ്രൊഫൈൽ ഉണ്ടാക്കി യുവാക്കളെ പറ്റിക്കുകയാണെന്ന് കാട്ടി മുംബൈ സ്വദേശിയായ സ്വാതി മുകുന്ദാണ് രംഗത്തെത്തിയിരിക്കുന്നത്. താൻ പോലും അറിയാതെയാണ് ഭാരത് മാട്രിമോണി പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.Bharat Matrimony Scam: Swati Mukund Alleges Photo Misuse on Elite Service
താൻ വിവാഹം കഴിച്ചതാണെന്നും ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അവർ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ അവർ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ നിരവധി നടക്കുന്നുണ്ടെന്ന് നെറ്റിസൺസ് കമന്റായി ഇട്ടിട്ടുണ്ട്.
ഭാരത് മാട്രിമോണിയും അതിന്റെ സബ് ഡിവിഷനായി കേരള മാട്രിമോണിയിലൂടെയും തങ്ങൾ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന ഒരു വ്യക്തി ഈ പോസ്റ്റിന് താഴെ കമന്റായി ഇട്ടിട്ടുണ്ട്.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെ ആകർഷിക്കാനായി ഇത്തരം നിരവധി പ്രൊഫൈലുകൾ ഇവർ തന്നെ ഉണ്ടാക്കാറുണ്ടെന്ന് ചിലർ കമന്റായി ഇട്ടിട്ടുണ്ട്. ഭാരത് മാട്രിമോണിയിൽ താൻ ഒന്നര ലക്ഷം രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്നും അതുകഴിഞ്ഞും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ ചിത്രം ഉപയോഗിച്ച് ഭാരത് മാട്രിമോണിയിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കുകയും താൻ ഡൈവോഴ്‌സിയാണെന്നും അനുയോജ്യരായ വരൻമാരെ തേടുന്നുവെന്ന് കാട്ടി ഇവർ ആപ്പിൽ പരസ്യം ചെയ്തിരുന്നുവെന്നും എന്നാൽ, താൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും വിശ്വ എന്നൊരു യുവതി ഈ പോസ്റ്റിന് താഴെ കമന്റായി ഇട്ടിട്ടുണ്ട്.
ഇതിന് മറുപടിയായി സ്വാതി തന്റെ പേരിൽ തയാറാക്കിയിരിക്കുന്ന വ്യാജ പ്രൊഫൈലിൽ താൻ ഡൈവേഴ്‌സിയാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും കാട്ടിയാണ് പരസ്യം ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരത് മാട്രിമോണിയുടെ ഇത്തരം തട്ടിപ്പുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.