web analytics

25000 രൂപ നിക്ഷേപിച്ചാൽ മാസം അഞ്ച് ലക്ഷം; തട്ടിപ്പിൽ ജയസൂര്യക്ക് പങ്കുണ്ടോ? ഇഡി ചോദ്യം ചെയ്യുന്നു

25000 രൂപ നിക്ഷേപിച്ചാൽ മാസം അഞ്ച് ലക്ഷം; തട്ടിപ്പിൽ ജയസൂര്യക്ക് പങ്കുണ്ടോ? ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു.

സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോയെന്നും, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്നുമാണ് ഇ.ഡി പരിശോധിക്കുന്നത്.

നിക്ഷേപത്തിന്റെ പേരിൽ കോടികൾ തട്ടിയെന്ന കേസിൽ സേവ് ബോക്സ് ആപ്പിന്റെ ഉടമയും തൃശൂർ സ്വദേശിയുമായ സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു സ്വാതിക് റഹീം.

2019ൽ ആരംഭിച്ച ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ്, ഇന്ത്യയിലെ ആദ്യ സംരംഭമാണെന്ന തരത്തിൽ വലിയ പ്രചാരണം നേടിയിരുന്നു. ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കൽ, ആമസോൺ മാതൃകയിൽ പ്രവർത്തിക്കുന്ന ‘സേവ് ബോക്സ് എക്‌സ്പ്രസ്’ ഡെലിവറി ഫ്രാഞ്ചൈസി, സ്റ്റാർട്ട്‌അപ്പ് നിക്ഷേപ പദ്ധതികൾ, ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ ഏജൻസി ആരംഭിക്കൽ തുടങ്ങിയ പദ്ധതികൾ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് നിക്ഷേപകരിൽ നിന്ന് സ്വാതിക് പിരിച്ചതെന്നാണ് ആരോപണം.

25,000 രൂപ നിക്ഷേപിച്ചാൽ മാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്ന വാഗ്ദാനവും ഇയാൾ നടത്തിയിരുന്നു.

എന്നാൽ ലാഭം ലഭിക്കാതായതോടെ പരാതികൾ ഉയരുകയും തുടർന്ന് 2023ൽ അറസ്റ്റ് നടക്കുകയും ചെയ്തു. ഈ കേസാണ് നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

ചലച്ചിത്ര മേഖലയുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിനിമ പ്രവർത്തകരോടൊപ്പമുള്ള ചിത്രങ്ങൾ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.

രണ്ട് സിനിമകളിൽ അഭിനയിക്കുകയും ഒരു ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാവുകയും ചെയ്ത സ്വാതിക്കുമായി നിരവധി സിനിമ പ്രവർത്തകർക്ക് ബന്ധമുണ്ടായിരുന്നെങ്കിലും,

ജയസൂര്യ ബ്രാൻഡ് അംബാസഡറിനോട് സമാനമായ നിലയിൽ പ്രവർത്തിച്ചിരുന്നോയെന്ന കാര്യമാണ് ഇ.ഡി വിശദമായി പരിശോധിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഈ മാസം 24നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയസൂര്യയെ ചോദ്യം ചെയ്തത്. സ്വാതിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

English Summary

The Enforcement Directorate has questioned actor Jayasurya in connection with the ‘Save Box’ bidding app investment fraud case. The probe focuses on whether Jayasurya acted as the brand ambassador for the app and if he had any financial dealings with its founder Swathik Rahim, who was arrested in 2023 for allegedly cheating investors of crores by promising high returns.

save-box-investment-fraud-ed-questions-actor-jayasurya

Save Box scam, Jayasurya, Enforcement Directorate, investment fraud, Swathik Rahim, Kerala scam, bidding app fraud, Malayalam cinema

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img