രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാരെ പുറത്താക്കാനായി നീക്കം തുടങ്ങി സൗദി. ഇതുവരെ 22000 പേരെയാണ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 5000 പേർ അനധികൃതമായി അതിർത്തി ലംഘിച്ച് നുഴഞ്ഞു കയറിവരാണ്. Saudi to evict illegal residents; 22,000 people were arrested.
ബാക്കിയുള്ളവർ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചവരാണ്. യെമനിൽ നിന്നും എത്യോപ്യയിൽ നിന്നുമാണ് ഏറ്റവും അധികം ആളുകൾ നുഴഞ്ഞു കയറിയിരിക്കുന്നത്. തൊഴിൽ നിയമ ലംഘകരിൽ ഒട്ടേറെ രാജ്യക്കാർ ഉൾപ്പെടും.
അനധികൃത താമസക്കാരെ സഹായിക്കുന്നവർക്ക് എതിരെയും നടപടി സ്വീകരിക്കുന്നുണ്ട്.
15 വർഷം തടവും കെട്ടിടങ്ങളും വാഹനങ്ങളും കണ്ടുകെട്ടുന്നത് അടക്കമുള്ള കടുത്ത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.