News4media TOP NEWS
റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികനായ 32 കാരന് ദാരുണാന്ത്യം, അപകടം തിരുവല്ലയിൽ മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിന് കുറുകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു ചൊക്രമുടി ഭൂമി കൈയ്യേറ്റം: റവന്യു വകുപ്പിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട് ആ ഹെയർ ഡ്രൈയർ വെറുതെ പൊട്ടിത്തെറിച്ചതല്ല ! ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വൻ വഴിത്തിരിവ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന ഒരു പകയുടെ കഥ !

ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക, ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും, എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം….പൊതുജീവിതം അവസാനിപ്പിക്കുന്നെന്ന് സച്ചിദാനന്ദൻ

ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക, ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും, എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം….പൊതുജീവിതം അവസാനിപ്പിക്കുന്നെന്ന് സച്ചിദാനന്ദൻ
November 6, 2024

ഒരിക്കൽ വന്ന് മാഞ്ഞുപോയ മറവിരോഗം തിരിച്ചുവന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡനറുമായ സച്ചിദാനന്ദൻ. പൊതുജീവിതം അവസാനിപ്പിക്കുന്നതായാണ് സച്ചിദാനന്ദൻ വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക്‌ പോസ്റ്റിലായിരുന്നു സച്ചിദാനന്ദന്റെ പ്രഖ്യാപനം.sachithananthan

ഏഴുവർഷം മുമ്പ് ഒരു താൽക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നു. അന്നുമുതൽ മരുന്നു കഴിക്കുകയാണ്. എന്നാൽ നവംബർ ഒന്നിന് അത് തിരിച്ചുവന്നു. കാൽമരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക, ഓർമ്മക്കുറവ് അനുഭവപ്പെടുന്നു. ആശുപത്രിയിലാണ് പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നു.

ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാർ പറയുന്നു. അതിനാലാണ് തീരുമാനം എടുത്തത്. സച്ചിദാനന്ദൻ കുറിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളെ, ഞാൻ 7 വർഷം മുൻപു ഒരു താത്കാലികമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ നവംബർ 1ന് പുതിയ രീതിയിൽ അത് തിരിച്ചുവന്നു.

കാൽമരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക, ഓർമ്മക്കുറവ്- ഇങ്ങിനെ അൽപംനേരം മാത്രം നിൽക്കുന്ന കാര്യങ്ങൾ. അഞ്ച് ദിവസമായി ആശുപത്രിയിൽ. ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാർ. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു.

യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും.

ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കിൽ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.

Related Articles
News4media
  • Kerala
  • News
  • Top News

റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികനായ 32 കാരന് ദാരുണാന്ത്യം, അപകടം ...

News4media
  • Kerala
  • News4 Special

ഇടുക്കിയുടെ നൊസ്റ്റാൾജിയ; അര നൂറ്റാണ്ട് പിന്നിട്ട് ഹൈറേഞ്ചിൻ്റെ ജീവനാഡിയായ കൊണ്ടോടി മോട്ടോഴ്സ്; സ്ന...

News4media
  • Kerala
  • Top News

മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിന് കുറുകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു

News4media
  • Kerala
  • News
  • Top News

ചൊക്രമുടി ഭൂമി കൈയ്യേറ്റം: റവന്യു വകുപ്പിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

News4media
  • Kerala
  • News

പ്രീമിയം ഔട്ട്ലെറ്റിലെത്തിയ വിരുതൻ അരയിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കുപ്പി മദ്യം; സിസിടിവിയിൽ കുടുങ്ങ...

News4media
  • Kerala
  • News

ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ അയര്‍ലന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]