web analytics

യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു മലയാളി കൂടി വിടവാങ്ങി; ബേബി കടമ്പനാട് അന്തരിച്ചത് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം മൂലം

യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു വിടവാങ്ങൽ കൂടി. ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. Baby kadambanad passed away in uk

യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. അലഹബാദ്, ഷാര്‍ജ, ചന്ദനപ്പള്ളി, നരിയാപുരം ഇടക്കാട്, കിളിവയല്‍ മാലാപറമ്പ് തുടങ്ങി നിരവധി സഭകളില്‍ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഐ.പി.സി. പുത്രികാ സംഘടനകളായ പി.വൈ.പി.എ, സണ്ടേ സ്‌കൂള്‍ സോണല്‍ തല എക്‌സിക്യൂട്ടീവ് പദവികള്‍ വഹിച്ചിരുന്നു.

നേതൃത്വ ശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. സഭയുടെ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലോക്കല്‍ – സംസ്ഥാന തലങ്ങളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img