വീടിന്റെ മേൽക്കൂരയിൽ തന്റെ ഭീമൻ ചിത്രം വരച്ച മലയാളി യുവാവിന് അഭിനന്ദനങ്ങൾ മറുപടിയുമായി രാജസ്ഥാന്റെ സൂപ്പർതാരം മലയാളിയായ സഞ്ജു സാംസൺ. പാലക്കാട് സ്വദേശിയായ സുജിത്ത് ആണ് തന്റെ വീടിന്റെ ടെറസിൽ സഞ്ജു സാംസന്റെ ഭീമൻ പെയിന്റിംഗ് വരച്ചത്. ഹായ് ചേട്ടാ എന്ന ക്യാപ്ഷനോട് കൂടി തന്റെ ഇൻസ്റ്റാഗ്രാം ൽ സുജിത്ത് പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു. ‘ആവേശം എന്ന പുതിയ മലയാളം ചിത്രത്തിലെ ‘ആഹാ അർമാദം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആരാധകരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
വീഡിയോ ഒടുവിൽ സഞ്ജു സാംസൺ കാണുകയും മറുപടി നൽകുകയും ചെയ്തിരിക്കുകയാണ്. ‘ഡാ മോനെ സുജിത്ത്’ എന്നാണ് സഞ്ജു ഈ വീഡിയോയ്ക്ക് താഴെ കമന്റ് ആയി നൽകിയിരിക്കുന്നത്. മാത്രമല്ല രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ 1.4 മില്യൺ ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം.
View this post on Instagram