വന്ന കാലം മുതൽ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. 2015 ൽ സംപേക്ഷണം ആരംഭിച്ച പരിപാടി സൂപ്പർ ഹിറ്റ് ആയിരുന്നു. ഇടയ്ക്ക് ചില പ്രശ്നങ്ങളുണ്ടായി പരിപാടി നിർത്തിയെങ്കിലും വീണ്ടും പൂർവ്വധികം ശക്തിയോടെ ആരംഭിച്ചിരുന്നു. എങ്കിലും രണ്ടാമതും പരമ്പര അവസാനിപ്പിക്കേണ്ടി വന്നു. (Salt and pepper come third; Big surprises await this time)
മൂന്നാം തവണയും പരമ്പര എത്തുമോ എന്ന് ആശങ്കയിൽ ആരാധകർ കഴിയവേ പരമ്പരയെ കുറിച്ച് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. ഉപ്പും മുളകും മൂന്നാമതും വരികയാണ് എന്നാണ് ചാനൽ മേധാവി പറയുന്നത്. 24 തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്തു തുടങ്ങും എന്നാണ് അറിയുന്നത്. മാത്രമല്ല പുതിയ ചില സർപ്രൈസ് മാറ്റങ്ങൾ കൂടി ഉണ്ടാകും എന്ന് ശ്രീകണ്ഠൻ നായർ പറയുന്നു.
ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, ശിവാനി, അമേയ, ജുഹി റുസ്തഗി തുടങ്ങിയവര്‍ തന്നെയാണ് ഇത്തവണയും അഭിനയിക്കാനെത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ബേബി ആര്‍ട്ടിസ്റ്റ് നന്ദുട്ടിയും ഉപ്പും മുളകിന്റെയും ഭാഗമാവുന്നു.
ഉപ്പും മുളകിന്റെയും തുടക്കം മുതലുണ്ടായിരുന്ന താരമാണ് ശ്രീകുമാര്‍. നിഷ അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിന്റെ സഹോദരനായിട്ട എത്തിയ നടൻ എസ്പി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. ഇടയ്ക്ക് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീകുമാര്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. മൂന്നാം തവണ പരമ്പര വരുമ്പോള്‍ അതിനൊപ്പം`ശ്രീകുമാര്ക്ക് ഉണ്ടാകും.
പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു താരമാണ് ഋഷി. ഉപ്പും മുളകിലെയും മൂത്തമകനായി അഭിനയിച്ചിരുന്ന താരമായ ഋഷിയെ ഇടയ്ക്ക് പരമ്പരയിൽ നിന്നും പുറത്താക്കിയിരുന്നു. തന്റെ കഥാപാത്രത്തിന് പ്രധാന്യമൊന്നും തരികയോ ഷോ യിലേക്ക് വിളിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു റിഷിയുടെ ആരോപണം. ഇത്തവണയും ഋഷി ഉണ്ടോ എന്ന കാര്യത്തിലിതുവരെ വ്യക്തതയില്ല.