web analytics

ബ്രിട്ടനിലെ മലയാളികൾക്ക് സന്തോഷവാർത്ത: ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം അഞ്ച് ശതമാനം വർധിക്കുന്നു…!

ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സന്തോഷം നല്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2 ശതമാനം ശമ്പള വർധന വരുന്നു എന്നതാണ് ആ വാർത്ത. നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ 330,000 പേരാണ് ടെസ്കോയിൽ രാജ്യത്താകെ ജോലി ചെയ്യുന്നത് എന്നതിനാൽ മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നതാവും ഈ വാർത്ത.

മാർച്ച് 30 മുതൽ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. 12.45 പൗണ്ടാകും മണിക്കൂറിന് മാർച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റിൽ അൽപം കൂടി വർധിപ്പിച്ച് 12.64 പൗണ്ടായി ഉയർത്തും.

ശമ്പള വർധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് ലണ്ടൻ അലവൻസ് ഉൾപ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വർധിക്കും. 5.2 ശതമാനം ശമ്പള വർധനയ്ക്ക് ധാരണയായത്. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.

ഇതോടൊപ്പം നാഷനൽ മിനിമം വേജസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം കൂടി വന്നതോടെ ട്രേഡ് യൂണിയനുകളുടെ ആവശ്യം കമ്പനികൾക്ക് അംഗീകരിക്കാതെ മറ്റു ആർകും ഇല്ലാതായി. അഞ്ചു ശതമാനം ശമ്പള വർധന വരുത്തുമ്പോളും ജീവനക്കാർക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാൾ കേവലം 44 പെൻസ് അധികം മാത്രമാണ്.

എന്നാൽ, നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്തിരുന്നവർക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സൺഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതിയ പേയ്മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ സൺഡേ പേ ബോണസ് ആണ് നിർത്തലാക്കുന്നത്. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാർക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

Related Articles

Popular Categories

spot_imgspot_img