web analytics

ശമ്പള വിതരണം നാളെ മുതൽ;50000 രൂപയിൽ കൂടുതൽ ഒറ്റത്തവണ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും

തിരുവനന്തപുരം:  നാളെ മുതൽ ശമ്പള വിതരണം തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പരമാവധി 50000 രൂപയിൽ കൂടുതൽ ഒറ്റത്തവണ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പുതിയ സാമ്പത്തികവർഷത്തിലും തുടരാനാണ് സാധ്യത.

ഇന്ന് അവസാനിക്കുന്ന മാർച്ചിൽ ട്രഷറിയിൽ 26000 കോടിയോളം രൂപയുടെ ചെലവുണ്ടായെന്നാണ് കണക്ക്. ഇലക്ഷൻ കൂടിയായതോടെ ചില ആനുകൂല്യങ്ങൾ നൽകാൻ 7500കോടിയുടെ അധികചെലവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയസാമ്പത്തിക വർഷത്തിൽ വായ്പ എടുക്കാൻ കഴിയുന്നതിനാൽ, സഹകരണബാങ്ക് കൺസോർഷ്യത്തിലൂടെ ശമ്പളവും പെൻഷനും പണം കണ്ടെത്തിയെന്നാണ് അറിയുന്നത്. ഇതിനു മാത്രമായി 5666 കോടി വേണം. പെൻഷൻകാർക്ക് വേതനപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കുടിശികയുടെ മൂന്നാം ഗഡു ഈ മാസം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് 2000കോടിയോളം വേണ്ടിവരും. സാമൂഹ്യസുരക്ഷാപെൻഷന്റെ കുടിശികയുടെ രണ്ടുഗഡു വിഷുവിനും റംസാനും മുമ്പ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 12നാണ് റംസാൻ. ഏപ്രിൽ എട്ടിനെങ്കിലും വിതരണം തുടങ്ങണം. അതിന് 1804കോടിരൂപവേണം.

വായ്പാനുമതിക്ക് രണ്ടാഴ്ചവേണം
1.പുതിയ സാമ്പത്തിക വർഷത്തിൽ വായ്പാക്രമം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് വന്നശേഷമേ പുതിയ വായ്പയെടുക്കാൻ കഴിയുകയുളളു. ഇതിന് രണ്ടാഴ്ചയെടുക്കും.
2. ഓവർഡ്രാഫ്റ്റോടെയാണ് 2023-24 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കുന്നത്. ഈ മാർച്ചിലെ ചെലവുകൾക്കായി മൂവായിരം കോടിയോളം രൂപയുടെ ഓവർ ഡ്രാഫ്ടിലേക്ക് പോകേണ്ടിവന്നു.അത് രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചടയ്ക്കണം3. ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് വായ്പയെടുക്കാനാകുക. 12 ലക്ഷം കോടിയാണ് ഉൽപാദനം. അതിന്റെ മൂന്ന് ശതമാനം 40000കോടിയോളം വരും. അതിൽ എത്രത്തോളം കേന്ദ്രം കുറയ്ക്കുമെന്നാണ് അറിയാനുള്ളത്. കുറയ്ക്കുന്നതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്”ശമ്പള,പെൻഷൻ വിതരണം മുടങ്ങില്ല.
spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img