സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ, ട്രഷറിയും ഓവർ ഡ്രാഫ്റ്റിലായതോടെ ശമ്പളവും പെൻഷനും മുടങ്ങുമോയെന്ന ആശങ്കയിൽ ജീവനക്കാർ. കഴിഞ്ഞ 4 ദിവസമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാനായോ എന്ന് വെള്ളിയാഴ്ച രാവിലെ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ എത്തിയാലേ അറിയാനാവൂ. മാറിയില്ലെങ്കില്‍ ഇടപാടുകള്‍ നിലയ്ക്കും. വെള്ളിയാഴ്ച തുടങ്ങേണ്ട ശമ്പളം, പെന്‍ഷന്‍ വിതരണവും തടസ്സപ്പടം സാധ്യതയുണ്ട്.
വ്യാഴാഴ്ച യ്ക്കകം ഓവർഡ്രാഫ്ട് നീങ്ങിയില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. ശമ്പളവും പെൻഷനും മുടങ്ങുമോ എന്ന ആശങ്ക ഇതുകൊണ്ടാണ് ഉയരുന്നത്. ഇതിനിടെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറിയിൽ അടിയന്തര നിക്ഷേപ സമാഹരണം ആരംഭിച്ചു ഇതിനായി 91 ദിവസത്തെ നിക്ഷേപത്തിനുള്ള പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്നും 7.5% ആക്കി. ഇതിലൂടെ കൂടുതൽ ധനസമാഹരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. വായ്പയെടുക്കാൻ നിയന്ത്രണം ഉള്ളതിനാൽ മാർച്ച് മാസത്തിലെ വലിയ ചിലവുകൾ താങ്ങാൻ ആവാതെ വലയുകയാണ് സർക്കാർ.
Read Also: ശബരി കെ റൈസ് ഉടൻ എത്തും; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ