സജോയുടെ കണ്ണിൽ പെട്ടാൽ കാട്ടുപന്നി അതോടെ തീർന്നു

മുണ്ടക്കയം: കഴിഞ്ഞ ഒരു വർഷത്തിനിടെ സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികൾ. കോട്ടയം ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത് മുണ്ടക്കയം വണ്ടൻപതാൽ വട്ടക്കുന്നേൽ സജോ വർഗീസാണ്.

വിവിധ പഞ്ചായത്തുകൾ കാട്ടുപന്നികളെ കൊല്ലാൻ നിയോഗിച്ച ഷാർപ്പ്ഷൂട്ടർകൂടിയാണ് സജോ വർഗീസ്. ഇതിനു പുറമേ എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നിയോഗിച്ചിരിക്കുന്നതും സജോയെയാണ്.

എരുമേലി പഞ്ചായത്തിലെ കണമലയാണ് സജോയുടെ ജന്മസ്ഥലം. മുണ്ടക്കയത്ത് സി.സി കാമറ, ഇൻവെർട്ടർ, സോളാർ എന്നിവ വിൽക്കുന്ന സ്ഥാപനം നടത്തി വരുന്നു. വണ്ടൻപതാലിൽ താമസമാക്കിയതോടെ സജോ വാഴകൃഷിയും നടത്തിയിരുന്നു.

പതിവായി വാഴത്തോട്ടത്തിൽ കാട്ടുപന്നികൾ എത്തിത്തുടങ്ങിയതോടെയാണ് സജോയും പന്നികളും തമ്മിൽ ശത്രുത തുടങ്ങുന്നത്. തോക്ക് ലൈസൻസ് അനുവദിച്ച് കിട്ടുന്നതിന് മുമ്പ് പന്നികളെ തടയാൻ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്.

പലയിടത്തും കാട്ടുപന്നികൾ ശല്യമായതോടെ സജോ തന്റെ തോക്കുമായി സൗജന്യസേവനമായി ഇറങ്ങി. കൊക്കയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, വെച്ചൂച്ചിറ, പെരുവന്താനം, പെരുനാട്, കൂരോപ്പട പഞ്ചായത്തുകൾ സജോയ്ക്ക് ഷൂട്ടർ ചുമതല രേഖാമൂലം നൽകിയിട്ടുണ്ട്.

പഞ്ചായത്തുകൾ ഇതിന് പ്രതിഫലം നൽകാൻ വ്യവസ്ഥ ചെയ്തതോടെ പത്ത് പന്നികളെ കൊന്നതിന്റെ പ്രതിഫലം കിട്ടിയെന്ന് സജോ പറഞ്ഞു. പന്നിയെ കൊല്ലാൻ ഫോൺ വരുമ്പോൾ മുണ്ടക്കയത്തെ സ്വന്തം സ്ഥാപനത്തിലെ ജോലി വിട്ടിട്ടാണ് സജോ ബൈക്ക് എടുത്തു പായുന്നത്.

പലപ്പോഴും രാത്രിയിൽ വരെ വെടിവെക്കാൻ പോകേണ്ടിവന്നിട്ടുണ്ട്. ഇനിയും ഈ സേവനം തുടരാനാണ് തീരുമാനം. ഭാര്യ: ഡിന്റ. ഡിയ, ഡിൽജോ, ഡിയോൺ എന്നിവർ മക്കളാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img