ഗുരുവായൂരമ്പലനടയിൽ ഇതിനു മുമ്പ് ഇങ്ങനൊരു വിവാഹം നടന്നിട്ടില്ല; ചരിത്രമായി സജിത്തിൻ്റേയും സ്റ്റെല്ലയുടേയും വിവാഹം

തൃശ്ശൂർ: ഈ മാസം പതിനെട്ടിന് ​ഗുരുവായൂർ ക്ഷേത്രനടയിൽവെച്ച് മലപ്പുറം സ്വ​​​ദേശി സജിത്ത് പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ താലിചാർത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറുകയായിരുന്നു.Sajith and Stella’s marriage as history

ഗുരുവായൂർക്ഷേത്രത്തിൽ നടക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വിവാഹമായിരുന്നു അത്. ട്രാൻസ്ജെൻഡറായ സ്റ്റെല്ലയെ ഒൻപതുവർഷത്തോളം പ്രണയിച്ച ശേഷമാണ് സജിത്ത് വിവാ​ഹം കഴിച്ചത്.

വിവാഹം ​ഗുരുവായൂരിൽവച്ച് നടത്തണമെന്നത് സ്റ്റെല്ലയുടെ ആ​ഗ്ര​ഹമായിരുന്നു. ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി.

‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതിൽ സന്തോഷമുണ്ട്.

ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിവാഹം ഗുരുവായൂരിൽ നടക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒൻപതുവർഷമായി പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്.’’– സ്റ്റെല്ല പറഞ്ഞു.

പാലക്കാട് വച്ചു കണ്ടു പരിചയപ്പെട്ട് പ്രണയിച്ചതാണെന്ന് സജിത്തും അറിയിച്ചു. ‘‘ മലപ്പുറം ചേളാരിയിലാണ് എന്റെ വീട്. ഞാൻ തന്നെയാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്.

രണ്ടുപേരും പരസ്പരം അവരവരുടെ കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇപ്പോൾ ഒൻപതുവർഷമായി. ഇരുവരുടെയും കുടുംബങ്ങൾ അംഗീകരിച്ചു മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഒൻപതു വർഷം എടുത്തത്.’’– സജിത്ത് കൂട്ടിച്ചേർത്തു.

തന്റെ കുടുംബം ആദ്യം മുതൽ തന്നെ സമ്മതിച്ചിരുന്നതായും സജിത്തിന്റെ കുടുംബത്തിന് ആദ്യം അതൃപ്തിയുണ്ടായിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നെന്നും സ്റ്റെല്ല പറഞ്ഞു.

‘‘എല്ലാവരും മാറ്റി നിർത്തിയപ്പോൾ സജിത്ത് നൽകിയ പിന്തുണ വളരെ വലുതാണ്. ഇതുപോലെ തന്നെ മുന്നോട്ടു പോകാനുണ്ട്. ഞങ്ങളെയും മനുഷ്യന്മാരായി കാണണമെന്നാണ് വിമർശിക്കുന്നവരോടു പറയാനുള്ളത്. സമൂഹത്തിൽ ആരും തന്നെ വേറിട്ടു നിൽക്കുന്നവരല്ല.’’

‘‘എന്റെ കുടംബക്കാർ കുറച്ചുപേർ മാറി നിൽക്കുന്നുണ്ട്. ബാക്കി സുഹൃത്തുക്കളെല്ലാം ഒപ്പമുണ്ട്. പിന്നെ ഇതിന്റെ പേരിൽ ആരെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്.

നമ്മൾ ഒരാളെ സ്നേഹിക്കുന്നതും അവരുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നതും അവരുടെ സ്വന്തംകാര്യമല്ലേ. വീട്ടുകാരുടെ ഒരു പിന്തുണമാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ സുഹൃത്തുക്കളും വളരെ പിന്തുണ നൽകുന്നുണ്ട്. സജിത്ത് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img