കോട്ടയം: ശബരിമല തീർത്ഥാടകാരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം കാണമല അട്ടിവളവിലാണ് അപകടമുണ്ടായത്.(Sabarimala pilgrims vehicle overturns in Kottayam; One death, many injured)
ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ രാജു (51) ആണ് മരിച്ചത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാജുവിന്റെ മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.