web analytics

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

ശബരിമല: മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം ശക്തമായി തുടരുന്നു.

തീർഥാടകരുടെ എണ്ണം വർധിച്ചതോടെ കരുതൽ ശേഖരം കുറഞ്ഞ സാഹചര്യത്തിൽ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഭക്തർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.

ഇപ്പോൾ ഒരാൾക്ക് പരമാവധി 10 ടിൻ അരവണ മാത്രമാണ് അനുവദിക്കുന്നത്. കരുതൽ ശേഖരം അഞ്ച് ലക്ഷത്തിൽ താഴെയായി കുറഞ്ഞതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.

നേരത്തെ 15 മുതൽ ഒരാൾക്ക് 20 അരവണ വരെ അനുവദിച്ചിരുന്നുവെങ്കിലും അത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതോടെ ഒരു സംഘത്തിലെ എല്ലാവരും പ്രത്യേകം ക്യൂ നിൽക്കേണ്ട അവസ്ഥയിലായി.

ഇതിന്റെ ഫലമായി അരവണ കൗണ്ടറിന് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ദേവസ്വം ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും അരവണ വിറ്റുവരവിലൂടെയാണ്. ഇതുവരെ 125 കോടി രൂപ അരവണയിലൂടെ മാത്രമാണ് ബോർഡിന് ലഭിച്ചിരിക്കുന്നത്.

മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീർഥാടകരുടെ തിരക്ക് കുത്തനെ വർധിച്ചത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്ററുകളോളം നീണ്ടു ശരംകുത്തിക്കു സമീപം വരെ എത്തി.

പൊലീസ് കണക്കുകൾ പ്രകാരം രാവിലെ 8 മണിവരെ 33,624 പേർ ദർശനം നടത്തി. സ്കൂളുകളിൽ ക്രിസ്മസ് അവധി ആരംഭിക്കുന്നതോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.

English Summary

As the Mandala Pooja approaches, Sabarimala is witnessing a massive influx of pilgrims. Due to a drop in buffer stock, restrictions have once again been imposed on the distribution of Aravana prasadam, limiting it to 10 tins per person. This has led to long queues and inconvenience for devotees. Pilgrim turnout continues to rise, with over 33,000 devotees having darshan by 8 am, and the rush is expected to intensify during the Christmas holidays.

sabarimala-mandala-pooja-aravana-distribution-restricted

Sabarimala, Mandala Pooja, Aravana prasadam, pilgrim rush, Travancore Devaswom Board, Kerala temple news, Sabarimala updates

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img