ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയ്യാറാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
കേസിലെ നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് ദേവസ്വം ബെഞ്ചിന് മുന്നിൽ നൽകുന്നത്. അന്വേഷണ ചുമതലയുള്ള എസ്പി ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരാകും.
കേസിൽ ഡിസംബർ മൂന്നിന് വാദം കേട്ട ഹൈക്കോടതി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണം മന്ദഗതിയിലായതായി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് മുൻ അംഗമായ വിജയകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
തുടർന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർധൻ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിക്ക് കൈമാറും.
കൂടാതെ, രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ നടത്തിയ അന്വേഷണ പുരോഗതിയും റിപ്പോർട്ടിൽ ഉൾപ്പെടും.
തമിഴ്നാട് സ്വദേശി ഡി. മണിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും ഹൈക്കോടതിയെ അറിയിക്കും.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് അനുവദിച്ച സമയം ജനുവരി 17 വരെയാണ്.
English Summary
The Special Investigation Team (SIT) probing the Sabarimala gold robbery case will submit its fourth interim progress report before the Kerala High Court today. SP Sashidharan will appear in person before the Devaswom Bench. The court had earlier criticized the slow pace of the investigation after the arrest of former Devaswom Board president A. Padmakumar. Subsequent arrests and interrogations, including those of former ministers and board members, will be detailed in the report. The SIT has time until January 17 to complete the probe.
sabarimala-gold-theft-sit-progress-report-high-court
Sabarimala Gold Case, Kerala High Court, SIT Investigation, Devaswom Board, Kerala News, Gold Smuggling, Court News









