കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്ത് നോട്ടീസ് നൽകിയ സാഹചര്യത്തിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.
താൻ പൂർണ്ണമായും നിരപരാധിയാണെന്നും ഒരു നടപടിയിലും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹർജിയിൽ വിശദീകരിക്കുന്നു. വൃക്ക മാറ്റിവെച്ചതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മെഡിക്കൽ ആശ്രയവും ഹർജിയിൽ ജയശ്രീ ഉന്നയിക്കുന്നു.
SIT ചോദ്യം ചെയ്യലിന് മുൻപ് ജയശ്രീയുടെ നീക്കം: ‘ഞാൻ നിരപരാധി’ — ജാമ്യാപേക്ഷയിൽ ശക്തമായ വാദങ്ങൾ
SIT ചോദ്യം ചെയ്യലിനൊരുങ്ങുന്നതിനിടെയാണ് അവർ നിയമ സംരക്ഷണം തേടിയത്. കേസിൽ നാലാം പ്രതിയായ ജയശ്രീ, 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ദേവസ്വം ബോർഡ് സെക്രട്ടറിയായും പിന്നീട് 2020 മേയ് വരെ തിരുവാഭരണം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിരുന്നു.
തന്റെ 38 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു
ദ്വാരപാലക ശിൽപ്പപാളികൾ 2019-ൽ ബോർഡ് തീരുമാനം മറികടന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണെന്നാണ് SIT നിഗമനം.
“ബോർഡ് തീരുമാനം അനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളൂ” — ജയശ്രീയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
എന്നാൽ, ബോർഡിന്റെ ഏകോപിതമായ തീരുമാനങ്ങൾമനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നും ഏകപക്ഷീയ തീരുമാനം ഒന്നും ഉണ്ടായിട്ടില്ലെന്നും ജയശ്രീ ഹർജിയിൽ വ്യക്തമാക്കുന്നു.
ശബരിമല സന്ദർശിക്കാനുള്ള ഭാഗ്യം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശബരിമലയിൽ പോകാനുള്ള പ്രായപരിധി പിന്നിട്ടപ്പോഴാണ് വൃക്കയും കരളും തകരാറിലാകുന്നത്. അതിന്റെ ശസ്ത്രക്രിയകൾക്കു ശേഷം നിരന്തരം മരുന്നു കഴിച്ചാണ് ജീവിക്കുന്നത്.
വിദേശത്ത് പരിപാടി അവതരിപ്പിക്കാം;ഹൈക്കോടതി ഇളവോടെ റാപ്പർ വേടന് സ്റ്റേജ് ഷോയ്ക്കു അനുമതി
ശാരീരികമായി തളർത്തി, മാനസികമായി തകർത്തു: സ്വർണക്കൊള്ള കേസിൽ കുടുങ്ങിയ ജയശ്രീയുടെ അവസാന ശ്രമം ഹൈക്കോടതിയിൽ
ദുർബലമായ ശാരീരികാവസ്ഥകൾക്കൊപ്പം കേസില്‍ ഉൾപ്പെടുക കൂടി ചെയ്തത് മാനസികമായി തളർത്തി. ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടി വരുന്നുവെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു.
കേസുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ തിരുവനന്തപുരംവരെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
English Summary
Former Devaswom Board Secretary S. Jayashree has approached the Kerala High Court seeking anticipatory bail in the Sabarimala gold theft case.









