web analytics

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പഴയ പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകുന്നു.

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’ ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ സൂചന.

“സംഭവം അതീവ ഗുരുതരമാണെന്ന് തെളിഞ്ഞില്ലേ. ശബരിമലയിൽ നിന്ന് മോഷണം നടത്തി ആരും രക്ഷപ്പെടില്ലെന്നതാണ് എന്റെ വിശ്വാസം. ഇത്തരത്തിലുള്ള ആളുകൾ പലപ്പോഴും നമ്മുടെയൊക്കെ ഗുഡ്ബുക്കിലുണ്ടാകുന്നു എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

എന്റെ ഭരണകാലത്ത്, ദൈവതുല്യരെന്ന് നമ്മൾ കരുതുന്ന ചിലർ ഇതിലുണ്ടെങ്കിൽ, ഞാൻ എന്ത് ചെയ്യാനാകും—അത്രയേ പറയാനുള്ളൂ,” എന്നാണ് പത്മകുമാർ പ്രതികരിച്ചിരുന്നത്.

സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

ശബരിമലയിലെ മുഖ്യ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി, വിവിധ ദേവസ്വം ഉദ്യോഗസ്ഥർ, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരും കേസിൽ അറസ്റ്റിലായി.

ഇതിന് പുറമേ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്ത് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

English Summary

Following the arrest of Tantri Kandarar Rajeevar in the Sabarimala gold robbery case, remarks made earlier by former Travancore Devaswom Board president A. Padmakumar have resurfaced. He had hinted that “god-like figures” were involved. Several former board officials, sponsors, jewellers, and others have already been arrested, while senior political figures were questioned as part of the probe.

sabarimala-gold-robbery-tantri-rajeevar-arrest-padmakumar-remarks

Sabarimala, gold robbery, Tantri Rajeevar, Devaswom Board, A Padmakumar, SIT, arrests, Kerala news

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

Related Articles

Popular Categories

spot_imgspot_img