യുക്രൈൻ തലസ്ഥാനമായ കീവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെയുൾപ്പെടെ റഷ്യൻ മിസൈൽ ആക്രമണം. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചതായി റിപ്പോർട്ട് .(Russia carried out mass murder, including children, in Kiev; Protests all over the world)
ഒട്ടേറെയാളുകൾ ഇപ്പോഴും ആക്രമണത്തിൽ തകർന്ന് കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് . മരണ സംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. യുക്രൈനിലെ സൈനിക കേന്ദ്രത്തിന് സമീപമുള്ള ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
40 ൽ അധികം മിസൈലുകളാണ് റഷ്യ തൊടുത്തു വിട്ടത്. ഒട്ടേറെ മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തെങ്കിലും ഹൈപ്പർസോണിക് മിസൈലുകൾ തകർക്കുക എളുപ്പമല്ല. അതിർത്തിയിൽ യുദ്ധം മുറുകുന്നതിനിടെ ജനവാസ മേഖലയിലേക്ക് റഷ്യ പെട്ടെന്ന് നടത്തിയ ആക്രണത്തിന്റെ കാരണം വ്യക്തമല്ല.
കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നാലെ യു.എസ്.ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്.