web analytics

റബര്‍ വില സര്‍വകാല റെക്കോഡില്‍; ഈ പോക്ക് മുന്നൂറിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ റബര്‍ വില സര്‍വകാല റെക്കോഡില്‍. റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ഒരു കിലോ റബറിന്റെ വില 244 രൂപയാണ്.Rubber price in Kerala at all-time record

കേരളത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ വില 243 രൂപയാണ്. 2011 ഏപ്രില്‍ മാസത്തിലായിരുന്നു ഈ വില രേഖപ്പെടുത്തിയത്. വില ഇനിയും കൂടുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

300 രൂപയിലേക്ക് എത്താന്‍ പോലും സാദ്ധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. വില കൂടുമെന്ന കണക്കുകൂട്ടലില്‍ നിലവില്‍ 250 രൂപയ്ക്കടുത്ത് വരെ വില നല്‍കിയാണ് ചെറുകിട വ്യാപാരികള്‍ ചരക്ക് സ്റ്റോക് ചെയ്യുന്നത്.

2011ല്‍ 243 രൂപയിലെത്തിയ റബര്‍ വില പിന്നീട് കുത്തനെ താഴേക്ക് പോകുകയായിരുന്നു. ഗണ്യമായി വില കുറഞ്ഞപ്പോള്‍ നിരവധി കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് പല വിളകളിലേക്കും തിരിഞ്ഞിരുന്നു.

ഈ ട്രെന്‍ഡ് വില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങിയതോടെ മാറിയിരുന്നു. നിരവധി പ്ലാന്റേഷനുകളില്‍ വീണ്ടും ടാപ്പിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.

കിലോഗ്രാമിന് 270 രൂപ വരെ എത്താന്‍ സാദ്ധ്യതയുണ്ടെന്നുമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതോടെയാണ് കേരളത്തിലെ മലയോര മേഖലയില്‍ വീണ്ടും റബര്‍ കൃഷി സജീവമാകുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില 200ന് മുകളിലാണ്. തായ്ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റബര്‍ ഉത്പാദനം കുറഞ്ഞതും കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ആഗോളതലത്തില്‍ ഉത്പാദനം കുറഞ്ഞതും റബറിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. ഇതോടെ വില കൂടുന്നതിനും കാരണമായി.

ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബറിന്റെ ആവശ്യകത വര്‍ധിച്ചതും വില ഇനിയും ഉയരാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും റബര്‍ വിലയിലെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്.

കണ്ടെയ്നര്‍ ചാര്‍ജ് കൂടിയത് ഇറക്കുമതി ലാഭകരമല്ലാതാക്കുന്നു. ആഭ്യന്തര വിലയ്ക്കൊപ്പം രാജ്യാന്തര വിലയിലും കയറ്റം തുടരുകയാണ്. ഇതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img