web analytics

ഇലക്ട്രിക് ബുള്ളറ്റെത്തുന്നു; അടുത്ത വർഷം ആദ്യം വിപണിയിലേക്ക്

ന്യൂഡൽഹി: പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡും ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്‌ലയിങ് ഫ്‌ലീ എന്ന ഇവി സബ് ബ്രാൻഡിന്റെ കീഴിൽ നടപ്പു സാമ്പത്തികവർഷത്തിന്റെ നാലാംപാദമായ ജനുവരി- മാർച്ച് പാദത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലിൽ ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് എസ്6 ലോഞ്ച് ചെയ്യും.

‘ഞങ്ങൾ നിലവിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ്. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്,’- ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ ബി ഗോവിന്ദരാജൻ പറയുന്നു. നിലവിലുള്ള റീട്ടെയിൽ ഫോർമാറ്റിൽ ആദ്യ ഇവി വിൽക്കണോ, അതോ ഡയറക്ട് ടു കൺസ്യൂമർ മോഡൽ സ്വീകരിക്കണോ എന്ന് റോയൽ എൻഫീൽഡ് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് താരിഫ് നയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആഗോളതലത്തിൽ ശക്തമായ സാന്നിധ്യമുള്ള റോയൽ എൻഫീൽഡ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോയൽ എൻഫീൽഡ് 10 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകളാണ് ഇന്ത്യയിൽ വിറ്റത്. വർഷം തോറും വിൽപ്പനയിൽ 11 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ കയറ്റുമതി 37 ശതമാനം വർധിച്ച് 107,143 യൂണിറ്റായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img