മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമയെ ഒഴിവാക്കി ഹർദിക് പാണ്ഡ്യയെ നിയമിച്ചതിൽ ആരാധക രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചർ. രോഹിതിൻ്റെ ജോലി ഭാരം കുറയ്ക്കാനാണ് ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചതെന്നാണ് കോച്ചിന്റെ വിശദീകരണം. സമ്മർദ്ദം ഒഴിവാക്കി രോഹിതിന് കളി ആസ്വദിക്കാനും, വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും തീരുമാനം സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ കോച്ചിന്റെ വിശദീകരണത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശർമയുടെ ഭാര്യ റിതിക. കടുത്ത വിയോജിപ്പാണ് റിതിക രേഖപ്പെടുത്തിയിരിക്കുന്നത്. കോച്ച് പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റാണെന്ന് അവർ പ്രതികരിച്ചു. കോച്ചിന്റെ ഇൻസ്റ്റാഗ്രാം വീഡിയോക്ക് താഴെയാണ് റിതിക കമന്റ് ഇട്ടിരിക്കുന്നത്.
മുംബൈയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്തുകൊണ്ടാണ് താരത്തെ ഒഴിവാക്കിയതിൽ ആരാധകർ വിജയോജിപ്പ് രേഖപ്പെടുത്തിയത്. ഇതിനിടെ, ഇതാദ്യമായാണ് തലമുറമാറ്റത്തെക്കുറിച്ച് എംഐ ഔദ്യോഗിക പ്രതികരണം നടത്തുന്നത്. “എന്നാല്‍ ഇക്കാര്യം ഇന്ത്യയില്‍ ഏറെപ്പേര്‍ക്കും ഒരുപാട് ആളുകൾക്ക് മനസിലാകുന്നില്ല. ആളുകൾ വളരെ വികാരാധീനരാകുന്നു. പക്ഷെ, ഇക്കാര്യത്തില്‍ വൈകാരികത മാറ്റി വയ്‌ക്കേണ്ടതുണ്ട്. ക്യാപ്റ്റൻസിയുടെ സമ്മര്‍ദം മാറിയതോടെ കളിക്കാരനെന്ന നിലയില്‍ രോഹിത് ശര്‍മയ്‌ക്ക് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കളി ആസ്വദിക്കാനും കൂടുതല്‍ റണ്‍സ് നേടാനും താരത്തെ അനുവദിക്കുകയാണ് വേണ്ടത്”- മാര്‍ക്ക് ബൗച്ചര്‍ കൂട്ടിച്ചേർത്തു.
Read Also: വിശാഖപട്ടണത്ത് സമനില പിടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം