web analytics

കിംഗും ഹിറ്റ്മാനും പടിയിറങ്ങി; ഇരുവർക്കും രാജകീയ വിടവാങ്ങൽ; ഇനി ടി20യിൽ കളിക്കില്ല

ബാർബഡോസ്: അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്തും കോലിയും. ബാർബഡോസിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷം ആദ്യം വിരാട് കോലിയും പിന്നാലെ രോഹിത് ശർമ്മയും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.Rohit and Kohli announce retirement from international T20

അവസാന മത്സരമായിരുന്നെന്ന് വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ രോ​ഹിത് ശർമ്മ വ്യക്തമാക്കി. വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങൾ കളിച്ചതെന്നും അദ്ദേ​ഹം പറഞ്ഞു.

അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ലെന്നായിരുന്നു രോഹിത് ശർമ്മയുടെ വാക്കുകൾ. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ തുടരുമെന്നും രോഹിത് അറിയിച്ചു.

ക്യാപ്റ്റനായി ലോകകപ്പ് ഉയർത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളിൽ ഹാർദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യൻ ടീമിനെ നയിക്കുക.

ഈ ലോകകപ്പിൽ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതിൽ നിർണായക പങ്കുണ്ട് രോഹിത്തിന്. മുന്നിൽ നയിക്കാൻ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളിൽ 257 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് രോഹിത്.

36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലിൽ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയിൽ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല.

ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങൾ കളിച്ച രോഹിത് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.

159 മത്സരങ്ങളിൽ (151 ഇന്നിംഗ്‌സ്) 4231 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് 32.05 ശരാശരിയിൽ 4231 റൺസ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.

പുറത്താവാതെ നേടിയ 121 റൺസാണ് ഉയർന്ന സ്‌കോർ. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികൾ വീതം നേടി. 32 അർധ സെഞ്ചുറിയും രോഹിത് നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷം വിരാട് കോലിയും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തിൽ 79 റൺസ് നേടിയ കോലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോലി 4188 റൺസാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റൺസാണ് ഉയർന്ന സ്‌കോർ. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി. 2010ൽ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img