web analytics

മാവേലി എക്സ്പ്രസിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരൻ പിടിയിൽ

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷാ(23) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സ്പ്രസിലാണ് സംഭവം.

പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് യുവാവ് മോഷ്ടിച്ചത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്ഐ അനില്‍ മാത്യു, ആര്‍പിഎഫ് എസ്ഐ. ഷാജു തോമസ്, ആര്‍പിഎഫ് പാലക്കാട് ക്രൈം ഇന്റലിജന്‍സ് വിഭാഗം എസ്ഐ എപി അജിത്ത് അശോക്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബൈജു, മുരളീധരന്‍, രാധാകൃഷ്ണന്‍, സുധീര്‍, കോണ്‍സ്റ്റബിള്‍മാരായ സി അബ്ബാസ്, വനിത കോണ്‍സ്റ്റബിള്‍ സൗമ്യമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്കൂളിലേക്കെന്ന് പറഞ്ഞ് പോയി; പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ല

കൊച്ചി: സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. എറണാകുളം പിറവത്ത് ആണ് സംഭവം. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്.

പാമ്പാക്കുട ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കാണാതായ അർജുൻ രഘു. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് അ‍ർജുൻ പോയത്. എന്നാൽ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അ‍ർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അ‍ർജുൻ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുട‍ർന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ല എന്ന വിവരം അറിഞ്ഞത്.

അതേസമയം വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img