web analytics

മുത്തൂറ്റിൽ കൊള്ള നടത്താനെത്തിയ മലയാളി സംഘം പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു

ബെം​ഗളൂരു: മംഗലാപുരം മുത്തൂറ്റ് ശാഖയിൽ പുലർത്തെ മോഷണശ്രമം. മലയാളികളായ മൂന്നം​ഗ സംഘമാണ് മോഷണശ്രമം നടത്തിയത്.

ഇവരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നിവരാണ് പിടിയിലായത്.

കാസർഗോഡ് സ്വദേശിയായ അബ്ദുൾ ലത്തീഫ് എന്നയാളാണ് രക്ഷപെട്ടത്.

മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മൂന്നം​ഗ സംഘത്തിന്റെ മോഷണശ്രമം നടന്നത.

മുത്തൂറ്റ് ശാഖയുടെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് ഇവർ അകത്ത് കടക്കാൻ ശ്രമിച്ചത്.

സെക്യൂരിറ്റി അലാം അടിച്ചതോടെ മുത്തൂറ്റിൻറെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചു.

അവർ പൊലീസിനെ വിളിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി. പിന്നീട്പൊലീസ് വരുന്ന ശബ്ദം കേട്ട് ലത്തീഫ് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ, മുരളിയും ഹർഷദും കെട്ടിടത്തിനകത്ത് കുടുങ്ങി.

കേരളത്തിൽ വിജയ ബാങ്ക് മോഷണക്കേസിലെ പ്രതികളാണ് പിടിയിലായ മുരളിയും ഹർഷദുമെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img