web analytics

യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തൊടുത്താൽ വിവരമറിയും; തിരിച്ചടിക്കുക ആണവായുധം ഉപയോഗിച്ച്; മുന്നറിയിപ്പുമായി പുടിൻ

യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. Retaliate with nuclear weapons; Putin with a warning

റഷ്യയിൽ ഏതെങ്കിലും രാജ്യത്തിൽ നിന്ന് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തോട് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും രാജ്യത്തിൽ നിന്ന് റഷ്യയിലേക്ക് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗൺസിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പുടിൻ്റെ ഭീഷണി.

രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വൻതോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നായിരുന്നു പുടിന്റെ പരാമർശം. യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.

റഷ്യയ്‌ക്കെതിരായ മറ്റൊരു രാജ്യത്തിൻ്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തിൽ പങ്കാളിയായി കണക്കാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യുക്രെയ്‌നിന് സൈനിക പിന്തുണ നൽകുന്നതിൽ നിന്ന് പാശ്ചാത്യരാജ്യങ്ങളെ തടയാൻ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് പുടിൻ നേരത്തെയും ഭീഷണി ഉയർത്തിയിട്ടുണ്ട്.

അതേസമയം ‘ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗ് അല്ലാതെ ലോകത്തെ ഭയപ്പെടുത്താൻ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ല. ഈ ഭീഷണി വിലപ്പോകില്ല’- എന്നായിരുന്നു യുക്രയ്ന്റെ പ്രതികരണം. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യയ്ക്കുള്ളിലെ ദീർഘദൂര പ്രദേശങ്ങളെ ലക്ഷ്യമിടാൻ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിർമ്മിത അറ്റാക്ംസ് മിസൈലുകളും ഉപയോഗിക്കാൻ മാസങ്ങളായി അനുമതി തേടുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

Related Articles

Popular Categories

spot_imgspot_img