web analytics

വർഷത്തിൽ രണ്ട് ഡോസ് കുത്തിവെച്ചാൽ മതി; എന്തു ചെയ്താലും എയ്ഡ്സ് പിടിക്കില്ല; സ്ത്രീകളിൽ പരീക്ഷിച്ചു; ഇനി പരീക്ഷണം പുരുഷൻമാരിൽ

മാരകമായ എയ്ഡ്സിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയെന്ന് ​ഗവേഷകർ. അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ ഗിലേഡ് ആണ് പ്രതിരോധ മരുന്ന് ഉണ്ടാക്കിയത്.Researchers have found a drug to fight the deadly AIDS

എയ്ഡ്സിനെ ഭേദമാക്കാനല്ല, എയ്ഡ്സ് പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നാണ് വികസിപ്പിച്ചതെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

ദി ന്യൂ ഇംഗ്ളണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് വർഷത്തിൽ രണ്ട് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് എയ്ഡ്സ് രോ​ഗിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടാലും എച്ച്ഐവി വൈറസ് ബാധയുണ്ടാകില്ല.

ഇക്കഴിഞ്ഞ 24നാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. വർഷത്തിൽ രണ്ടു തവണ ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ 100 ശതമാനവും എയിഡ്‌സിനെ തുരത്താമെന്നാണ് കണ്ടെത്തൽ. സൗത്ത് ആഫ്രിക്ക, ഉഗാണ്ട എന്നിവിടങ്ങളിലെ സ്ത്രീകളിലാണ് ​ഗവേഷണം നടന്നത്രെ.

രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 5000 സ്ത്രീകളിലാണ് പരീക്ഷണം നടന്നത്. ആദ്യത്തെ ഗ്രൂപ്പിന് ദിവസവും പ്രതിരോധ കുത്തിവയ‌്പ്പ് നൽകി. തുടർന്ന് എയിഡ്‌സ് ബാധിതരുമായി സമ്പ‌ർക്കത്തിലേർപ്പെടുത്തി.

രണ്ട് ശതമാനം പേർക്ക് മാത്രമാണ് രോഗം പിടിപെട്ടത്. മരുന്ന് നൽകുന്ന പ്രതിരോധത്തിന്റെ വ്യാപ്‌തി അത്ഭുതപ്പെടുത്തിയെന്നാണ് ഡ‌ർബനിലെ എയിഡ്‌സ് റിസർച്ച് സെന്റർ ഡയറക്‌ടറായ സലിം അബ്‌ദുൾ കരിം അഭിപ്രായപ്പെട്ടത്.

അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ ഗിലേഡ് നിർമ്മിച്ച പ്രതിരോധ മരുന്നിന് അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ അംഗീകാരവും ലഭിച്ചിരുന്നു.

എയിഡ്‌സിന് മാത്രമുള്ള പ്രതിരോധ മരുന്നാണിതെന്നും, പുരുഷന്മാരിൽ പരീക്ഷണം നടത്താനുള്ള അനുമതിക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും കമ്പനി അധികൃതർ പ്രതികരിച്ചു.

പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്നിന് വില എത്രയാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. വില സംബന്ധിച്ച് ഗിലേഡ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ ഒരു മാമ്പഴത്തിന്...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ ദുബായ്:...

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം: കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണംമഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിൽ...

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

Related Articles

Popular Categories

spot_imgspot_img