web analytics

പുതിയ പുതുച്ചേരി ലഫ്. ഗവർണറായി മലയാളി; ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കെ കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു.K Kailasanathane Puducherry Lt. Appointed as Governor.

കെ കൈലാസനാഥൻ ഉൾപ്പെടെ 10 പുതിയ ​ഗവർണർമാരെ നിയമിച്ച് ഇന്നലെ അർധരാത്രിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവ് പുറപ്പെടുവിച്ചത്.

മലയാളിയായ കൈലാസനാഥൻ കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണ് ഇദ്ദേ​​​ഹം വിരമിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് കൈലാനാഥൻ.

ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസമിന്റെ പുതിയ ഗവർണർ. മണിപ്പുർ ഗവർണറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു.

ഇവിടെ ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവൻ അറിയിച്ചു.

ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണനാണു പുതിയ മഹാരാഷ്ട്ര ഗവർണർ. ജിഷ്ണുദേവ് വർമയാണു പുതിയ തെലങ്കാന ഗവർണർ. ഓംപ്രകാശ് മാത്തൂറിനെ സിക്കിം ഗവർണറായും നിയമിച്ചു.

മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്‌വാറിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. റമൺ ദേക്കയാണു പുതിയ ഛത്തീസ്ഗഡ് ഗവർണർ. രാജസ്ഥാനിലെ പുതിയ ഗവർണറായി എച്ച്.കെ.ബാഗ്ദെയെ നിയമിച്ചു. സി.എച്ച്.വിജയശങ്കറാണു മേഘാലയ ഗവർണർ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img