ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ആർഎസ്എസും പുതിയ തീരുമാനത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ആണ് പ്രഥമ പരിഗണനയെന്നാണ് പുറത്തു വരുന്ന വിവരം. നിർമല സീതാരാമന് പുറമേ ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരും പരിഗണനയിലുണ്ട്.

പരിഗണനയിലുള്ള മൂന്ന് വനിതകളിൽ പരിചയസമ്പത്തും പാർലമെന്ററി രംഗത്തെ മികവും പരിഗണിക്കുകയാണെങ്കിൽ നിർമല സീതരാമന് ആണ് പട്ടികയിൽ മുൻതൂക്കം.

ദക്ഷിണേന്ത്യയിൽ ബിജെപിയ്ക്ക് കൂടുതൽ സ്വീകാര്യത നേടിയെടുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ദിവസങ്ങൾക്ക് മുൻപ് നിലവിലെ ദേശീയാധ്യക്ഷൻ ജെപി നദ്ദയുമായും ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ആന്ധ്രപ്രദേശ് ബിജെപി മുൻ അധ്യക്ഷയാണ് ഡി പുരന്ദേശ്വരി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിൽ പുരന്ദേശ്വരിയും ഉണ്ടായിരുന്നു.

യുഡിഎഫ് നിലപാട് ആയുധമാക്കാൻ ബിജെപി

ന്യൂഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് ആയുധമാക്കാൻ ബിജെപി.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ് വിഷയത്തിൽ പുതിയ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് എന്ത് വഴിയും തേടുമെന്നും നിലമ്പൂരിന് പുറമെ വയനാട് ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണെന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവർ മുന്നോട്ട് വയ്ക്കുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

എല്ലാ സംഘടനകളുടെയും മേധാവിമാർ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരാണ്.

ജമാ അത്തെ ഇസ്ലാമിക്ക് ഇത് അമീർ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വങ്ങൾ

രേഖപ്പെടുത്തിയ നോട്ടീസ് ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനം.

നിലമ്പൂർ, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോൺഗ്രസിന്റേത് മാത്രമല്ല. ജമാഅത്തെ ഇസ്ലാമിയുടേത് കൂടിയാണ്. കോൺഗ്രസിന്റെ റിമോട്ട് കൺട്രോൾ ജമാ അത്തെ ഇസ്ലാമിയുടെ കയ്യിലാണ്.

ജമാഅത്തെ ഇസ്ലാമി അപകടം നിറഞ്ഞ സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നേരത്തെ പറഞ്ഞിട്ടുണ്ട്.

ജമാ അത്തെ ഇസ്ലാമിക്കെതിരെ എഫ്‌ഐആർ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.

ഒരു കൈയിൽ ഭരണഘടനയും, മറ്റൊരു കൈയിൽ ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധിയും, കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി നേതാവിനെതിരെ കേസ്

പാലക്കാട്: ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നൽകിയ പരാതിയിലാണ് പാലക്കാട് ടൗൺ പൊലീസ് കേസ് എടുത്തത്.

ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമർശത്തിലാണ് പരാതി നൽകിയത്.

ശിവരാജിനെതിരെ രാജ്യദ്രോഹ കുറ്റത്തിലെ വിവിധ വകുപ്പുകൾ ചുമത്തി, കടുത്ത ശിക്ഷാ നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.

കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സിവി സതീഷാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

വിവാദ പരാമർശം ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ
എൽഡിഎഫും യുഡിഎഫും ആർഎസ്എസിൻ്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ചാണ്

പാലക്കാട്ടെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് ശിവരാജൻ വിവാദ പരാമർശം നടത്തിയത്.

ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ആയിരുന്നു ശിവരാജൻ പറഞ്ഞത്. പാലക്കാട് നഗരസഭാ കൗൺസിലർ കൂടിയാണിദ്ദേഹം.

കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും

രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ആണ് ശിവരാജൻ പറഞ്ഞത്. മന്ത്രി ശിവൻകുട്ടിയെ ശവൻകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചു.

ദക്ഷിണേന്ത്യയിൽ ബിജെപിയുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണിവർ. തമിഴ്നാട്ടിൽ നിന്നുള്ള നേതാവായ വാനതി ശ്രീനിവാസൻ നിലവിൽ കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്.

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ വാനതി പ്രവർത്തിച്ചിട്ടുണ്ട്.

2020ൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയായി. 2022ൽ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

Reports suggest that the BJP is considering appointing a woman leader as its next national president, with the RSS reportedly supporting the move. Union Finance Minister Nirmala Sitharaman is said to be the frontrunner. Other names under consideration include D. Purandeswari and Vanathi Srinivasan.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img