ടിആർപിയിൽ (ടെലിവിഷൻ റേറ്റിങ്ങ് പോയിന്റിൽ) വൻ കുതിപ്പുമായി റിപ്പോർട്ടർ ടിവി. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി. റിപ്പോർട്ടർ ടിവിയുടെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും വലിയ കുതിപ്പാണ് ടിആർപിയിൽ നടത്തിയിരിക്കുന്നത്. നിലവിൽ ചാനൽ മൂന്നാം സ്ഥാനത്താണിപ്പോൾ.Reporter TV hijacked Manorama News and Mathrubhumi News
എന്നാലും മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ടിആർപിയിൽ ഒന്നാമത്. ഈ കുത്തക തകർക്കാൻ ഒരു ചാനലിനും ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. 125 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് നിൽക്കുന്നത്.
ഏഷ്യാനെറ്റിന് അൽപ്പമെങ്കിലും വെല്ലുവിളി ഉയർത്തുന്നത് ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന 24 ന്യൂസാണ്. ഇരു ചാനലുകളും തമ്മിലുള്ള ടിആർപി വ്യത്യാസം 13 പോയിന്റുകൾ മാത്രമാണ്. 112 പോയിന്റുകളാണ് കഴിഞ്ഞ ആഴ്ച്ച 24 ന്യൂസ് ടിആർപിയിൽ നേടിയത്.
നേരത്തെ ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് ജനം ടിവി എത്തിയിരുന്നു. എന്നാൽ, ടിആർപിയിലെ ഈ മുന്നേറ്റം ചാനലിന് നിലനിർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ചാനൽ അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലാണ് ടിആർപിയിൽ.
പതിവായി മൂന്നാം സ്ഥാനം നിലനിർത്താറുള്ള മനോരമ ന്യൂസ് നാലാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്. ടിആർപിയിൽ 66 പോയിന്റുകൾ നേടാനെ മനോരമ ന്യൂസിന് സാധിച്ചുള്ളൂ.
അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമിക്ക് ടിആർപിയിൽ 62 പോയിന്റുകളാണ് ഉള്ളത്. ആറാം സ്ഥാനത്ത് കൈരളി ന്യൂസാണ്. 22 പോയിന്റുകൾ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. ജനം ടിവിക്കും ടിആർപിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
20 പോയിന്റുമായി ജനം ഏഴാം സ്ഥാനത്താണുള്ളത്. 19 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആർപി റേറ്റിങ്ങിലുള്ളത്. ഏറ്റവും പിന്നിൽ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷൻ ചാനലായ മീഡിയ വൺ. 12 പോയിന്റുകൾ മാത്രമാണ് ടിആർപിയിൽ ചാനലിനുള്ളത്.