web analytics

റോഡ്അപകടങ്ങൾ കൂടിയെങ്കിലും മരണ നിരക്ക് കുറഞ്ഞു; 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക്

തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടിയെങ്കിലും മരണം കാര്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്.

2023ൽ 4,080 ജീവനുകളാണ് നഷ്ടമായത്. കഴിഞ്ഞവർഷം അത് 3,765 ആയി കുറഞ്ഞു. എന്നാൽ 2023ൽ 48,091 അപകടങ്ങളുണ്ടായി.

2024ൽ അത് 48,878 ആയി ഉയർന്നു. ഗതാഗത നിയന്ത്രണമുണ്ടായിരുന്ന കൊവിഡ് ലോക്ഡൗൺ കാലയളവ് ഒഴിച്ചുനിറുത്തിയാൽ കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.

സംസ്ഥാനത്ത് വർഷം ശരാശരി 4,247 ജീവനുകൾ വാഹനാപകടങ്ങളിൽ പൊലിയുന്നുണ്ട്. 2024ന്റെ അദ്യപകുതിയിൽ അപകടമരണനിരക്ക് പതിവുപോലെ ഉയർന്നിരുന്നു.

ആദ്യ ആറുമാസം ശരാശരി 336 ജീവനുകൾ നഷ്ടമായി. ജൂലായ് മുതൽ ഡിസംബർ വരെ ശരാശരിമരണം 291 ആയി.

സെപ്തംബറിൽ ഒഴികെ മരണം 300ന് മേൽ കടന്നില്ല. കൂടുതൽ ജീവനുകൾ നഷ്ടമായത് ഏപ്രിലിൽ -393. ജനുവരിയിൽ- 354, സെപ്തംബറിൽ- 345.

ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസിൽ നിന്നും സംസ്ഥാന ക്രൈംറെക്കാഡ് ബ്യൂറോ ശേഖരിച്ച കണക്കുകളാണിത്.

ജനുവരി അവസാനത്തോടെ മാത്രമേ അന്തിമ റിപ്പോർട്ടാകൂ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ മരിക്കുന്നതും, പൊലീസ് സ്‌റ്റേഷനിൽ മരണം അറിയിക്കാൻ വൈകുന്നതും കാരണം ജനുവരി അവസാനത്തോടെയാണ് അന്തിമകണക്ക് പ്രസിദ്ധീകരിക്കുക.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img