web analytics

പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി… കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം…പൊട്ടിത്തെറിച്ച് രേണു സുധി

കോട്ടയം: പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കതിരെ പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നാണ് രേണു സുധിയുടെ ആരോപണം.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലാണ് രേണു സുധി പരാതി നൽകാനെത്തിയത്. കൂടാതെ പൊലീസ് പരാതിക്കാരനെ ന്യായീകരിച്ചെന്നും രേണു പറയുന്നു.

ഈ കേസ് ഇവിടെ തീർക്കാൻ പറ്റില്ല, കോടതിയിൽ തീർക്കെന്നാണ് പറഞ്ഞതെന്നും രേണു പറയുന്നു. രണ്ട് പെണ്ണുങ്ങൾ എന്നു പോലും പരിഗണിച്ചില്ല. അതിൽ വൾഗർ ആയൊന്നും ഇല്ലെന്നാണ് അവർ പറയുന്നതെന്നും രേണു പറയുന്നു.

തന്റെ ഭൂതകാലത്തെക്കുറിച്ച് തുടർച്ചയായി വീഡിയോ ചെയ്യുന്ന വ്‌ളോഗർക്കെതിരേയും രേണു സുധി തുറന്നടിക്കുന്നുണ്ട്. ”ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആർക്ക് എന്താണ് പ്രശ്‌നം? മരിച്ചു പോയ സുധിച്ചേട്ടന് പ്രശ്‌നമില്ലായിരുന്നു.

ഈ ആരോപണത്തിൽ പറയുന്ന ആൾക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാര് സിബിഐയോ? എന്റെ പുറകെ നടക്കാൻ ഇവനെ ആരേലും ഏൽപ്പിച്ചിട്ടുണ്ടോ? ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം?

ഒരു കോലും പിടിച്ച് വ്‌ളോഗർ ആണെന്നും പറഞ്ഞ് എന്റെ പുറകെ നടക്കുന്നത് എന്തിനാണ്?” എന്നാണ് രേണു ചോദിക്കുന്നത്.

എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് സുധിച്ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാൻ എന്താണ് ചെയ്തത്? കാപ്പ കുത്തിയ പ്രതിയാണോ ഞാൻ? എന്തിനാണ് എന്റെ പിറകെ നടക്കുന്നത്?

എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ ഞാൻ ആരെയെങ്കിലും ഏൽപ്പിച്ചോ എന്നും രേണു ചോദിക്കുന്നു. പൊലീസിന്റെ സമീപനത്തിൽ ഞെട്ടിപ്പോയി എന്നാണ് രേണു പറയുന്നത്.

ഞങ്ങൾ പരാതിക്കാരാണ്, പക്ഷെ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും രേണു പറയുന്നു.

ENGLISH SUMMARY:

Renu Sudhi has alleged that the police behaved in a disrespectful manner towards her. She claimed that when she went to file a complaint against a YouTuber who had defamed her, the police responded angrily and spoke to her rudely.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img