web analytics

മൂന്നു മാസമായി വാടക നൽകിയില്ല; മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോര്‍ അടപ്പിച്ച് കെട്ടിട ഉടമ

കൊച്ചി: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരിയിലെ സപ്ലൈകോ മാവേലി സ്റ്റോർ കെട്ടിട ഉടമ അടപ്പിച്ചു. മൂന്ന് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. കടയുടമയുടെ പ്രതിഷേധത്തെ തുടർന്ന് കുടിശ്ശിക ഉടൻ തീർക്കാമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

മട്ടാഞ്ചേരി പാലസ് റോഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ രാവിലെ ജീവനക്കാര്‍ തുറക്കാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഉടമ രാജേന്ദ്ര കുമാര്‍ സ്ഥലത്തെത്തിയത്. പിന്നാലെ പൊലീസെത്തി പ്രശ്നപരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. സപ്ലൈകോ അധികൃതരുമായി ബന്ധപ്പെട്ടു. ഉടന്‍ കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സ്റ്റോര്‍ തുറക്കാന്‍ കെട്ടിട ഉടമ സമ്മതിച്ചത്.

രണ്ട് ദിവസത്തിനകം പ്രശ്നപരിഹാരം കാണുമെന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കിയ ഉറപ്പ്. ഒരാഴ്ച വരെ താന്‍ സമയം അനുവദിക്കുമെന്നും അനിശ്ചിതത്വം തുടര്‍ന്നാല്‍ സ്റ്റോര്‍ അടപ്പിക്കുമെന്ന നിലപാടിലാണ് രാജേന്ദ്ര കുമാര്‍. അതേസമയം വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Read Also: ഭാര്യയും മകളും ഉൾപ്പെടെ മൂന്നുപേരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയില്‍, സംഭവം വയനാട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img